കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ

Last Updated:

ഒരൊറ്റ ഐ സി സി ട്രോഫി പോലും നേടിയിട്ടില്ല എന്നതാണ് കോലി നേരിടുന്ന മറ്റൊരു വിമർശനം. അതേസമയം, ഏകദിനം, ടി20, ടെസ്റ്റ് പരമ്പരകള്‍ എല്ലാം തുടര്‍ച്ചയായി വിജയിക്കുന്നത് എല്ലാവരും വിസ്മരിക്കുന്നു.

ഇന്ത്യൻ ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി കൊണ്ടു വരണമെന്ന അഭിപ്രായങ്ങൾ ശക്തമായി കൊണ്ടിരിക്കുമ്പോൾ അതിന്റെ ആവശ്യം എന്താണെന്ന് തുറന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ താരവും ടീം സെലക്ടറുമായ സരൺദീപ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആശയത്തിന് വളരെ പ്രാധാന്യമാണ് വിവിധ രാജ്യാന്തര ടീമുകള്‍ നല്‍കുന്നത്. വിവിധ ഫോര്‍മാറ്റുകള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റൻമാർ വേണമെന്ന് ആവശ്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി സി സി ഐക്ക് മുന്‍പില്‍ സജീവമാണ്.
വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ മുൻനിര ടീമുകളിലെല്ലാം തന്നെ സ്പ്ലിറ്റ് ക്യാപ്റ്റൻസി കാണാൻ കഴിയും. ഇതേ വഴി തന്നെ ഇന്ത്യന്‍ ടീമും അവലംബിക്കണം എന്നാണ് ഇന്ത്യയിലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വാദക്കാരുടെ പ്രമുഖ ആവശ്യം.
എന്നാല്‍, നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയുടെ ആവശ്യമില്ലെന്നാണ് മുന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായ സരണദീപ് സിംഗിന്റെ അഭിപ്രായം. 'ക്യാപ്റ്റന്‍ മോശം പ്രകടനം നടത്തിയാല്‍ അതോടെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആവശ്യമാണ് ഉയരുന്നത്. എന്നാല്‍, എല്ലാ ഫോര്‍മാറ്റുകളിലും ബാറ്റിംഗ് ശരാശരി 50ല്‍ കൂടുതല്‍ നേടുന്ന ഒരേയൊരു കളിക്കാരന്‍ കോലി മാത്രമാണ്. ഒരു ഫോര്‍മാറ്റിലെങ്കിലും മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കുറക്കുവാന്‍ നമുക്ക് മറ്റൊരു നായകനെ തേടാം. പക്ഷേ കോലി ഇത്ര മനോഹരമായി ടീമിന് വേണ്ടി സ്കോര്‍ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തെ മാറ്റുവാനുള്ള ആവശ്യം എന്തിനാണ്' - മുന്‍ ഇന്ത്യന്‍ താരം നയം വ്യക്തമാക്കി.
advertisement
ഈയിടെ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര നേട്ടം അജിങ്ക്യ രഹാനെയിലെ നായക മികവിനെ വലിയ ചര്‍ച്ചാവിഷയമാക്കിയിരുന്നു. വിരാട് കോലിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി രഹാനെയെ നായകനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന കോലിയെ തഴയാന്‍ പെട്ടെന്നൊന്നും ബി സി സി ഐ തയ്യാറാകില്ല. കോലി നായക സ്ഥാനത്ത് ഉള്ളപ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ അദ്ദേഹത്തെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. അത് കോലിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ നടന്ന ആദ്യ ടെസ്റ്റില്‍ അതാണ് കണ്ടത്. കോലിയെ അമിതമായി ആശ്രയിക്കുന്നത് പലപ്പോഴും ടീമിന് വിനയാകുന്നുണ്ട്. എന്നാല്‍, രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അതില്‍ വലിയ മാറ്റമുണ്ടായി. ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചാലേ ടീം ജയിക്കൂ എന്ന വസ്‌തുത മറ്റ് താരങ്ങളും മനസിലാക്കി. ഇത് ടീമിന് ഏറെ ഗുണം ചെയ്തു.
advertisement
ഒരൊറ്റ ഐ സി സി ട്രോഫി പോലും നേടിയിട്ടില്ല എന്നതാണ് കോലി നേരിടുന്ന മറ്റൊരു വിമർശനം. അതേസമയം, ഏകദിനം, ടി20, ടെസ്റ്റ് പരമ്പരകള്‍ എല്ലാം തുടര്‍ച്ചയായി വിജയിക്കുന്നത് എല്ലാവരും വിസ്മരിക്കുന്നു. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോലിക്ക് ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല. നേരത്തെ, 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായിരുന്നു. ജൂണിൽ ഇംഗ്ലണ്ടിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലാണ് അടുത്തതായി കോലിക്ക് മുന്നിലുള്ള കടമ്പ.
advertisement
News summary: Sarandeep singh, ex-India selector backs Virat Kohli over split-captaincy debate, downplays IPL record. Sarandeep Singh highlighted that Virat Kohli is one of the few players to average more than 50 across all formats.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ
Next Article
advertisement
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
  • 2017-2025 ഓഡിറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയും ദേവസ്വം ബോർഡിനും കത്ത് നൽകി.

  • 1950 തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം: സെക്ഷന്‍ 32 പ്രകാരം ബോര്‍ഡ് കണക്കുകള്‍ സൂക്ഷിക്കണം.

  • 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളാണ് ആവശ്യപ്പെട്ടത്

View All
advertisement