ആദ്യ രണ്ടു മത്സരത്തിലും ജയം നേടിയ വിരാട് കോഹ്ലിയും സംഘവും മൂന്നാം മത്സരത്തിലും അത് തുടരാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. അതേസമയം, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള തോൽവിയിൽ നിന്ന് ഒരു തിരിച്ചുവരവിനാണ് ഓയിന്‍ മോര്‍ഗനും സംഘവും ശ്രമിക്കുന്നത്.
advertisement
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരങ്ങളിൽ ബാംഗ്ലൂരിനാണ് മുൻതൂക്കം. 26 മത്സരങ്ങളില്‍ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 14 തവണയും ബാംഗ്ലൂരും 12 തവണ കൊൽക്കത്തയും വിജയിച്ചു.
നിലവിലെ ഫോം എടുത്ത് നോക്കുമ്പോൾ കര്യങ്ങൾ ബാംഗ്ലൂരിന് അനുകൂലമാണ്. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്സ്‌വെൽ എന്നീ പ്രമുഖ താരങ്ങൾ തകർപ്പൻ ഫോമിലാണ്. ഒപ്പം ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
അതേസമയം കൊൽക്കത്ത നിരയിൽ നിതീഷ് റാണയൊഴികെ മറ്റാർക്കും ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് അവർക്ക് തലവേദനയാണ്. വെടിക്കെട്ട് വീരൻ ആന്ദ്രേ റസൽ ഫോമിലേക്ക് തിരിച്ചെത്തിയാൽ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. ഏത് ബൗളിംഗ് നിരയേയും തച്ച് തകർക്കാൻ കഴിവുള്ള താരമാണ് റസൽ. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോർഡ് ഉള്ളത് മികച്ച പ്രകടനം പുറത്തെടുക്കാൻ റസലിന് ആത്മവിശ്വാസം നൽകും.
Also Read- IPL 2021 | ബൗളര്‍മാരുടെ മികവിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം; ഹൈദരാബാദിനെ വീഴ്ത്തിയത് 13 റൺസിന്
ഇന്നത്തെ മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞാൽ ബാംഗ്ലൂരിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കും. നിലവിൽ മുംബൈയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരു ടീമുകൾക്കും നാല് പോയിൻ്റാണ് ഉള്ളതെങ്കിലും മികച്ച റൺ റേറ്റ് ഉള്ളതിനാൽ മുംബൈയാണ് ഒന്നാം സ്ഥാനത്ത്.
News Summary: RCB won the toss and elected to bat first, Rajat Patidar in for Dan Christian among the Banglore side
