രോഹിത് ശർമയും സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രാഹുൽ ചാഹറുമെല്ലാം അടങ്ങുന്ന മുംബൈയുടെ ഇന്ത്യൻ താരങ്ങളെല്ലാം സ്വന്തം നിലയിൽ മത്സരം ജയിപ്പിക്കാൻ കഴിയുന്നവരാണ്. മറ്റൊരു ടീമിനും ഐ പി എല്ലിൽ ഇത്രയും കരുത്തുറ്റ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം അവകാശപ്പെടാനാവില്ല. രോഹിത്തിനെ പോലൊരു ബാറ്റ്സ്മാനെയോ ബുമ്രയെ പോലൊരു ബൗളറെയോ ഹർദ്ദിക്കിനെ പോലൊരു ഓൾ റൗണ്ടറെയോ മറ്റെവിടെയാണ് നിങ്ങൾക്ക് കിട്ടുക എന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ഇത്രയും കഴിവുറ്റ താരനിരയെ നിങ്ങൾക്ക് മറ്റെവിടെയും കാണാനാവില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
advertisement
ഇന്ത്യൻ താരങ്ങളുടെ സംഭാവന കഴിഞ്ഞാൽ മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയാണ്. അയാൾ 24 കാരറ്റ് സ്വർണമാണ്. ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച വജ്രം. കളിയെ മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കളി എങ്ങോട്ടാണ് തിരിയുന്നതെന്ന് പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ മുഖത്തു നിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാനാവില്ല. കളിയെ വ്യക്തമായ രീതിയിൽ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിയുന്നു.
Also Read- IPL 2021 | ജഡേജ പൂർണ ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആദ്യ മത്സരം മുതൽ ടീമിലുണ്ടായേക്കും
മുംബൈയുടെ വിജയത്തിന് പിന്നിലെ മൂന്നാമത്തെ കാരണം അവരുടെ ശക്തമായ ബൗളിംഗ് നിരയാണ്. ബുമ്രയും ബോൾട്ടും കോട്ടർനെലും അടങ്ങുന്ന ബൗളിംഗ് നിരക്ക് രബാടയും നോർജെയും അടങ്ങുന്ന ഡൽഹിയുടെ ബൗളിംഗ് നിരയെപ്പോലും തകർത്ത് കളയാനാകുമെന്നും ചോപ്ര പറഞ്ഞു.
കഴിഞ്ഞ തവണ മാസ്മരിക പ്രകടനം കാഴ്ച വെച്ച സൂര്യകുമാർ യാദവ് തന്നെ ഇത്തവണയും മുംബൈയുടെ ടോപ്സ്കോറർ ആകും. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 480 റൺസാണ് സൂര്യകുമാർ അടിച്ച് കൂട്ടിയത്. രാജസ്ഥാനെതിരെ നേടിയ 79 റൺസായിരുന്നു ഉയർന്ന സ്കോർ. മുംബൈക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്നത് ക്യാപ്റ്റൻ രോഹിത് ശർമ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News summary: Aakash Chopra calls Rohit Sharma '24 karat gold', and predicts which batsman will score most runs for mumbai.