IPL 2021 | ജഡേജ പൂർണ ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആദ്യ മത്സരം മുതൽ ടീമിലുണ്ടായേക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
സുരേഷ് റെയ്നയെ പോലെ തന്നെ ജഡേജയുടെയും തിരിച്ചുവരവിനായി കാത്തിരിപ്പിലായിരുന്നു ചെന്നൈ ആരാധകർ.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ വിരലിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പൂർണ ഫിറ്റ്നസിലെത്തിയെന്നും ഈ വർഷത്തെ ഐ പി എല്ലിന്റെ ആദ്യ മത്സരം മുതൽ ചെന്നെക്കായി കളിക്കാൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്ങ്സ് ഓഫിഷ്യൽമാരിലൊരാൾ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 10ന് ഡൽഹിക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
"രവീന്ദ്ര ജഡേജ നെറ്റ്സിൽ വളരെ മികച്ച രീതിയിൽ ബാറ്റും, ബോളും ചെയ്യുന്നു. അദ്ദേഹം ഉറപ്പായും ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനിലുണ്ടാകും."- ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പങ്കുവച്ചു.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്. സിഎസ്‌കെ ക്യാമ്പില്‍ ചേരും മുമ്പുതന്നെ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം ആരംഭിച്ചിരുന്നു. പരിശീലനം തുടങ്ങിയ ജഡേജ ധോണിക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ധോണിയെ ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങൾ പങ്കുവച്ചത്. 2009ൽ താൻ ചെന്നൈ ടീമിൻ്റെ കൂടെ ചേർന്നപ്പോൾ അന്ന് ധോണിയെ കണ്ടപ്പോൾ എത്ര ആവേശം തോന്നിയോ അത്രക്ക് തന്നെ ഇന്നലെ കണ്ടപ്പോഴും തോന്നുന്നു. അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു താരം കുറിച്ചത്.
advertisement
സുരേഷ് റെയ്നയെ പോലെ തന്നെ ജഡേജയുടെയും തിരിച്ചുവരവിനായി കാത്തിരിപ്പിലായിരുന്നു ചെന്നൈ ആരാധകർ. പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തായിരുന്ന ജഡേജക്ക് തിരികെ ടീമിലേക്കുള്ള വഴി അത്ര എളുപ്പമാവില്ല. ജഡേജയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിൽ അവസരം കിട്ടിയ വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവച്ചത്. ഏകദിനത്തിൽ ക്രുനാൽ പാണ്ഡ്യയും അവസരം നല്ലത് പോലെ ഉപയോഗിച്ചിരുന്നു. ജഡേജയുടെ കഴിവിൽ ക്യാപ്റ്റൻ കോഹ്ലിക്കും ടീം മാനേജ്മെൻ്റിനും സംശയങ്ങൾ ഒന്നുമില്ലെങ്കിലും ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് താരം അത്യുഗ്രൻ പ്രകടനം നടത്തിയാലെ ടീമിൽ ഇടം ലഭിക്കുകയുള്ളൂ. താരത്തിന് തൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ വേദിയാകും സീസണിലെ ഐ പി എൽ.
advertisement
ഐ പി എല്ലിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ് രവീന്ദ്ര ജഡേജ. ഇതു വരെ ടൂർണമെന്റിൽ 25.40 ബാറ്റിംഗ് ശരാശരിയിൽ 2159 റൺസ് നേടിയ താരം 184 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 114 വിക്കറ്റുകളാണ് ബോളിംഗിൽ താരത്തിന്റെ സമ്പാദ്യം. യു എ ഇ യിൽ നടന്ന കഴിഞ്ഞ സീസൺ ഐ പി എല്ലിലും ബാറ്റ് കൊണ്ട് മാസ്മരിക പ്രകടനമായിരുന്നു താരത്തിന്റേത്. ചെന്നെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് നിരാശപ്പെടുത്തിയ അവസാന സീസണിലും 46.40 ബാറ്റിംഗ് ശരാശരിയിൽ 232 റൺസ് ജഡേജ നേടിയിരുന്നു.
advertisement
News summary: Ravindra Jadeja is all but to set to make his comeback to competitive cricket in CSK's season-opener.
Location :
First Published :
April 04, 2021 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ജഡേജ പൂർണ ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആദ്യ മത്സരം മുതൽ ടീമിലുണ്ടായേക്കും