'വിക്കറ്റിനു വില നല്‍കാതെ സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് നമ്മള്‍ സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം അത് തിരുത്തി. അദ്ദേഹത്തിന്റെ നായക മികവാണ് നാം ഇന്നലെ കണ്ടത്. ഇന്നലത്തെ മല്‍സരത്തില്‍ അവന്‍ വിജയം വരെ ക്രീസില്‍ നിന്നു. പുറത്താകാതെ നിന്ന് സെഞ്ച്വറി നേടുമ്പോള്‍ ടീമിന് വിജയം കൂടി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ സന്തോഷം ഒന്ന് വേറെയാണ്. ലോ സ്‌കോര്‍ പിന്തുടരകയായതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ക്രീസില്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ചില ഷോട്ടുകള്‍ അതിഗംഭീരമായിരുന്നു. രാജസ്ഥാന്‍ നായകനെ ഇങ്ങനെ കാണാനാണ് ഞാന്‍ ഇനിയും ആഗ്രഹിക്കുന്നത്'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
advertisement
Also Read- IPL 2021 | 'ബുമ്രയേക്കാൾ കേമൻ മുഹമ്മദ് സിറാജ്', വിശദീകരണവുമായി ആശിഷ് നെഹ്‌റ
അതിവേഗം റണ്‍സ് വാരിക്കൂട്ടി ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച് ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സഞ്ജുവിനെയല്ല ഇന്നലത്തെ മല്‍സരത്തില്‍ കണ്ടത്. പകരം ഒരു ക്യാപ്റ്റന്റെ പക്വതയോടെ ക്ഷമാപൂര്‍വ്വം സിംഗിളും ഡബിളുമെടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്ന സഞ്ജുവിന്റെ മറ്റൊരു വേര്‍ഷനാണ് ഈ കളിയില്‍ കാണാനായത്. സഞ്ജുവിന്റെ 42 റണ്‍സില്‍ രണ്ടു ബൗണ്ടറികളും ഒരേയൊരു സിക്സറും മാത്രമേ ഇന്നിങ്സിലുണ്ടായിരുന്നുള്ളൂ. അതായത് ആകെ നേടിയ 42 റണ്‍സില്‍ 28 റണ്‍സും സഞ്ജു ഓടിയെടുത്തതായിരുന്നു.
എന്തുകൊണ്ടായിരുന്നു ബാറ്റിങില്‍ ഇങ്ങനെയൊരു സമീപനം താന്‍ സ്വീകരിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇത്തമൊരു ബാറ്റിങായിരുന്നു മല്‍സരത്തില്‍ സാഹചര്യം എന്നോടു ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ പഠിച്ചിട്ടുള്ള കാര്യം കൂടിയാണിത്. നിങ്ങള്‍ അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കില്‍ അതു വളരെ നിരാശയുണ്ടാക്കും'- സഞ്ജു പറഞ്ഞു. കഴിഞ്ഞ നാല്- അഞ്ച് മല്‍സരങ്ങളായി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ എനിക്കു ഒരുപാട് ഓപ്ഷനുകളുണ്ടെന്നും ടീമിനെ നയിക്കുന്നത് ശരിക്കും ആസ്വദിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
