TRENDING:

IPL 2021 | ഐ പി എല്ലിൽ 600 ബൗണ്ടറികൾ, ചെന്നൈക്കെതിരെ ഏറ്റവും അധികം റൺസ്, റെക്കോർഡുകൾ തകർത്ത് ശിഖാർ ധവാൻ

Last Updated:

ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ഈ സീസണിൽ ടീമിൽ തിരിച്ചെത്തിയ റെയ്ന അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 54 പന്തുകളിൽ നിന്നും 10 ബൗണ്ടറികളും രണ്ട് സിക്സറും അടക്കം 85 റൺസെടുത്താണ് ധവാൻ പുറത്തായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്നലെ നടന്ന ചെന്നൈ - ഡൽഹി പോരാട്ടത്തിലെ ഗംഭീര പ്രകടനത്തിലൂടെ ശിഖാർ ധവാൻ ഒരുപാട് നേട്ടങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഡൽഹി ആരാധകർക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഓപ്പണർമാരായ ധവാനും പൃഥ്വി ഷായും ഒരുക്കിയത്. ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ഈ സീസണിൽ ടീമിൽ തിരിച്ചെത്തിയ റെയ്ന അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 54 പന്തുകളിൽ നിന്നും 10 ബൗണ്ടറികളും രണ്ട് സിക്സറും അടക്കം 85 റൺസെടുത്താണ് ധവാൻ പുറത്തായത്. മത്സരത്തിൽ മൂന്ന് നിർണായക ക്യാച്ചുകളും താരം കൈപ്പിടിയിലൊതുക്കി.
advertisement

ഈ പ്രകടനത്തോടെ ഐ പി എൽ കരിയറിൽ 601 ബൗണ്ടറികളാണ് ധവാൻ തന്റെ അക്കൗണ്ടിൽ ചേർത്തത്. ഇതോടെ ഐ പി എല്ലിൽ 600 ഫോറുകൾ നേടുന്ന താരമെന്ന റെക്കോർഡും ധവാൻ തന്റെ പേരിലാക്കി. ഏറേക്കാലമായി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരമെന്ന ബഹുമതി കൊണ്ട് നടക്കുന്ന വ്യക്തിയാണ് ധവാൻ. 510 ബൗണ്ടറികൾ നേടിക്കൊണ്ട് ഡേവിഡ് വാര്‍ണര്‍ ആണ് ധവാന് പിറകില്‍ ഉള്ളത്. 507 ഫോറുമായി കോഹ്ലി മൂന്നാമതും നില്‍ക്കുന്നു.

advertisement

ഐ പി എല്ലിൽ ചെന്നൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അടുത്തത്. ഇന്നലത്തെ ഇന്നിങ്‌സോടെ ധവാന്‍ ചെന്നൈയ്‌ക്കെതിരെ നേടിയത് 914 റണ്‍സാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയാണ് ധവാന്‍ മറികന്നത്. കോഹ്ലി 901 റണ്‍സാണ് ചെന്നൈയ്‌ക്കെതിരെ നേടിയിട്ടുള്ളത്. ചെന്നൈയ്‌ക്കെതിരെ 749 റണ്‍സ് നേടിക്കൊണ്ട് രോഹിത് ശർമയാണ് മൂന്നാമത്.

Also Read- IPL 2021 | ശിഷ്യനെതിരെയുള്ള തോൽവിക്ക് പിന്നാലെ അടുത്ത തിരിച്ചടി, ധോണിക്ക് 12 ലക്ഷം രൂപ പിഴ

advertisement

ഐ പി എല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ധവാൻ, വാർണറെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 177 ഇന്നിങ്സിൽ നിന്നും 42 അർദ്ധ സെഞ്ച്വറിയും, രണ്ട് അർദ്ധ സെഞ്ച്വറിയും സഹിതം 5282 റൺസാണ് ധവാൻ നേടിയിരിക്കുന്നത്. 5911 റൺസ് നേടിക്കൊണ്ട് വിരാട് കോഹ്ലിയും, 5422 റൺസോടെ സുരേഷ് റെയ്നയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഇന്നലത്തെ മത്സരത്തിലെ ധവാന്റെയും ഷായുടെയും 138റൺസ് കൂട്ടുകെട്ട് ചെന്നൈക്കെതിരെയുള്ള രണ്ടാമത്തെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായി മാറി. 2015ൽ രാജസ്ഥാന് വേണ്ടി രഹാനെയും വാട്സണും ചേർന്ന് നേടിയ 144 റൺസാണ് ഒന്നാമത്. ഡൽഹിയുടെ മൂന്നാമത്തെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

advertisement

റിഷഭ് പന്തിന്റെ ഐ പി എല്ലിലെ നായക വേഷത്തിൽ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലത്തേത്. ഓപ്പണർമാരുടെ തകർപ്പൻ വെടിക്കെട്ടിന്റെ ബലത്തിൽ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഡൽഹി ടീം നേടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Shikhar Dhawan became the first batsman to hit 600 fours in IPL history. Dhawan has become the highest run-scorer in all T20 matches against Chennai Super Kings.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐ പി എല്ലിൽ 600 ബൗണ്ടറികൾ, ചെന്നൈക്കെതിരെ ഏറ്റവും അധികം റൺസ്, റെക്കോർഡുകൾ തകർത്ത് ശിഖാർ ധവാൻ
Open in App
Home
Video
Impact Shorts
Web Stories