IPL 2021 | ശിഷ്യനെതിരെയുള്ള തോൽവിക്ക് പിന്നാലെ അടുത്ത തിരിച്ചടി, ധോണിക്ക് 12 ലക്ഷം രൂപ പിഴ

Last Updated:

12 ലക്ഷം രൂപ ധോണി പിഴ ആയി അടക്കണം. ടൂര്‍ണമെന്റിലെ ആദ്യ സംഭവം ആയതുകൊണ്ടാണ് ഈ പിഴ.

ഐ പി എൽ അവസാന സീസണിലെ മോശം പ്രകടനത്തിൽ നിന്നും കര കയറണമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഇറങ്ങിയ ചെന്നൈ ടീമിന് തോൽവിയോടെയാണ് തുടക്കം. ഇന്നലെ നടന്ന മത്സരത്തിലൂടെ ശിഷ്യനോട് തോൽവി സമ്മതിച്ച ഗുരുവിന് ഇപ്പോൾ പിന്നെയും തിരിച്ചടി കിട്ടിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് മേൽ മൽസരത്തിലെ സ്ലോ ഓവർ റേറ്റിന് പിഴ ചുമത്തിയിരിക്കുന്നു. 12 ലക്ഷം രൂപ ധോണി പിഴ ആയി അടക്കണം. ടൂര്‍ണമെന്റിലെ ആദ്യ സംഭവം ആയതുകൊണ്ടാണ് ഈ പിഴ.
പുതുക്കിയ ഐ പി എൽ നിയമപ്രകാരം ഇരു ടീമുകളും 90 മിനിറ്റിനുള്ളിൽ 20 ഓവർ പൂർത്തിയാക്കേണ്ടതുണ്ട്. രണ്ടര മിനിറ്റ് ദൈർഖ്യമുള്ള രണ്ട് സ്ട്രാറ്റേജിക് ടൈം ഔട്ടുകളും ഇതിൽ ഉൾപ്പെടും. മുൻപത്തെ നിയമമനുസരിച്ച് ഇരുപതാം ഓവർ 90ആം മിനിറ്റിൽ തുടങ്ങിയാലും പ്രശ്നമുണ്ടായിരുന്നില്ല. ഇനിയും ധോണി ഇത് ആവർത്തിച്ചാൽ ധോണി 24 ലക്ഷവും, മറ്റു കളിക്കാർ ഓരോരുത്തരും 6 ലക്ഷം രൂപ വീതമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടക്കേണ്ടി വരും. മൂന്നാമതും ആവർത്തിക്കുകയാണെങ്കിൽ ടീമിന്റെ ക്യാപ്റ്റനു ഒരു മത്സരത്തിൽ വിലക്കും 30 ലക്ഷം രൂപ ഫൈനും ലഭിക്കും. മറ്റു കളിക്കാർ 12 ലക്ഷം രൂപ വീതമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനമോ ഇതിന് പിഴയായി നൽകേണ്ടി വരും.
advertisement
കഴിഞ്ഞ സീസണിൽ ധോണിയും ടീമും തീർത്തും പരാജയമായിരുന്നു. പോയിന്റ് ടേബിളിൽ ഏഴാമതായാണ് ചെന്നൈ ഫിനിഷ് ചെയ്തിരുന്നത്. ഇത്തവണ വൻ മുന്നൊരുക്കങ്ങളോടെയാണ് ചെന്നൈ ടീം ഇറങ്ങിയിരിക്കുന്നത്. റോബിൻ ഉത്തപ്പയും ചേതേശ്വർ പൂജാരയും ടീമിലെത്തിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പ് ആദ്യം തുടങ്ങിയതും സി എസ് കെയാണ്. ഈ സീസണിലൂടെ ടീമിൽ തിരിച്ചെത്തിയ സുരേഷ് റെയ്ന അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചിരുന്നു.
advertisement
ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയിലെ പ്രധാന ഘടകം ഡ്യൂ ആയിരുന്നുവെന്ന് എം എസ് ധോണി വെളിപ്പെടുത്തിയിട്ടുണ്ട്. അത് മനസ്സില്‍ വെച്ച്‌ 200നടുത്തുള്ള സ്കോറാണ് ടീം ലക്ഷ്യം വെച്ചതെന്നും ധോണി പറഞ്ഞു. ഈ പിച്ചില്‍ 200 റണ്‍സ് ആവശ്യമാണെന്നും ടീമിന് 188 റണ്‍സ് നേടാനായത് ഒരു നേട്ടമായിരുന്നുവെന്നും എം എസ് ധോണി വ്യക്തമാക്കി.
എന്നാല്‍ ഒരല്‍പ്പം കൂടി മെച്ചപ്പെട്ട ബൗളിങ്ങ് ചെന്നൈ ബൗളര്‍മാരില്‍ നിന്ന് വന്നിരുന്നുവെങ്കില്‍ മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ധോണി പറഞ്ഞു. ബൗളര്‍മാര്‍ അവരുടെ തെറ്റ് മനസ്സിലാക്കി ഭാവി മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ്ങ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി കൂട്ടിച്ചേർത്തു.
advertisement
News summary: Chennai super kings skipper MS Dhoni fined Rs 12 lakh after loss against Delhi capitals.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ശിഷ്യനെതിരെയുള്ള തോൽവിക്ക് പിന്നാലെ അടുത്ത തിരിച്ചടി, ധോണിക്ക് 12 ലക്ഷം രൂപ പിഴ
Next Article
advertisement
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
  • ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം നേടി.

  • വാഷിംഗ്ടൺ സുന്ദറിന്റെ 23 പന്തിൽ 49 റൺസാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

  • പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1) ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

View All
advertisement