TRENDING:

IPL | ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ പിടിയിൽ; 75000 രൂപയും പത്ത് മൊബൈൽ ഫോണുകളും പിടികൂടി

Last Updated:

റെയ്ഡിനിടെ, ഒന്നിലധികം മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ ഒരു സ്യൂട്ട്കേസും പോലീസ് കണ്ടെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഐപിഎൽ ആവേശം പ്ലേഓഫിലേക്ക് കടക്കുമ്പോൾ വാതുവെപ്പ് സംഘങ്ങളും സജീവമാകുന്നു. ഇപ്പോഴിതാ, ഡൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ അറസ്റ്റിലായിരിക്കുന്നു. സിറ്റി പോലീസിന്റെ ഔട്ടർ ഡിസ്ട്രിക്ട് വിംഗ് ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 75000 രൂപയും പത്ത് മൊബൈൽ ഫോണുകൾ, രണ്ട് എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
advertisement

റെയ്ഡിനിടെ, ഒന്നിലധികം മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ ഒരു സ്യൂട്ട്കേസും പോലീസ് കണ്ടെടുത്തു, കൂടാതെ കോൾ റെക്കോർഡറും മൈക്കുകളും പൊലീസ് പിടികൂടി. രാഹുൽ ഗാർഗ്, കുനാൽ ഗാർഗ്, സഞ്ജീവ് കുമാർ, അശോക് ശർമ്മ. ധർമ്മാത്മ ശർമ്മ, കനയ്യ എന്നിവരാണ് അറസ്റ്റിലായത്. "പിഎസ് നിഹാൽ വിഹാറിൽ ചൂതാട്ട നിയമം 3/4/9/55 സെക്ഷൻ പ്രകാരം ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണ്," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഔട്ടർ സമീർ ശർമ്മ പറഞ്ഞു.

advertisement

"ഔട്ടർ ജില്ലയിലെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടത്തിവന്ന പ്രത്യേക റെയ്ഡിനിടെയാണ് വാതുവെപ്പ് സംഘം പിടിയിലായത്. സ്പെഷ്യൽ സ്റ്റാഫ് ഔട്ടർ ഡിസ്ട്രിക്റ്റ് മേഖലയിൽ കാര്യക്ഷമമമായി പ്രവർത്തിക്കുന്നു, ഐപിഎൽ മത്സരങ്ങളിൽ ചൂതാട്ടം നടത്തിയ 5 പേരിൽനിന്ന് 74,740/- രൂപ, 10 മൊബൈൽ ഫോണുകൾ, 2 ലാപ്‌ടോപ്പുകൾ, 3 ഇന്റർനെറ്റ് റൂട്ടറുകൾ, 02 എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ, കോൾ റെക്കോർഡിങ് മൈക്രോഫോണുകൾ എന്നിവ കണ്ടെടുത്തു, ചൂതാട്ടത്തിന്റെ റെക്കോർഡുള്ള 2 നോട്ട്ബുക്കുകൾ, ഐപിഎൽ മത്സരങ്ങളിൽ ചൂതാട്ടത്തിന് ഉപയോഗിക്കുന്ന 5 മൊബൈൽ ഫോണുകൾ ഘടിപ്പിച്ച 01 സ്യൂട്ട്കേസ് ഡിവൈസ്, എന്നിവയും പിടികൂടിയതി. ഉൾപ്പെടുന്നു ”പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

advertisement

Also Read- Sunil Gavaskar | ‘ഭാര്യ പ്രതീക്ഷ കാത്തു; ഇനി ഹെറ്റ്മയറുടെ ഊഴം’; വിവാദ പരാമർശത്തിൽ ഗാവസ്‌കർ എയറിൽ!

ചന്ദർ വിഹാറിൽ ചൂതാട്ട റാക്കറ്റ് നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, ജില്ലയിലെ പ്രത്യേക പൊലീസ് സംഘം ഈ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, ലാപ്ടോപ്പ് ഉപയോഗിച്ച് ഐപിഎൽ മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾ നടത്തിയതിന് ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. തുടർന്നാണ് ആറുപേരെയും പിടികൂടിയത്. ഇവരെ നാളെ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഐപിഎൽ വാതുവെപ്പുമായി കൂടുതൽ പേർ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL | ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ പിടിയിൽ; 75000 രൂപയും പത്ത് മൊബൈൽ ഫോണുകളും പിടികൂടി
Open in App
Home
Video
Impact Shorts
Web Stories