Sunil Gavaskar | ‘ഭാര്യ പ്രതീക്ഷ കാത്തു; ഇനി ഹെറ്റ്മയറുടെ ഊഴം’; വിവാദ പരാമർശത്തിൽ ഗാവസ്‌കർ എയറിൽ!
- Published by:Naveen
- news18-malayalam
Last Updated:
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഹെറ്റ്മയർ, ഐപിഎല്ലിൽ നിന്നും ഇടവേള എടുത്ത് കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ഗയാനയിലേക്ക് പോയിരുന്നു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ കമന്ററിക്കിടെ, രാജസ്ഥാൻ താരം ഷിംറോണ്‍ ഹെറ്റ്മയറിനെതിരെ നടത്തിയ മോശം പരാമർശത്തിന്റെ പേരിൽ, കമന്റേറ്ററും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സുനിൽ ഗാവസ്കർക്കെതിരെ പ്രതിഷേധവുമായി ആരാധകർ. ഗാവസ്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ ആരാധകരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഹെറ്റ്മയർ, ഐപിഎല്ലിൽ നിന്നും ഇടവേള എടുത്ത് കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ഗയാനയിലേക്ക് പോയിരുന്നു. മെയ് 10ന് ഹെറ്റ്മയർക്കും ഭാര്യയായ നിർവാനിക്കും കുഞ്ഞ് ജനിച്ചു. കുറച്ച് ദിവസം കുഞ്ഞിനോടും ഭാര്യക്കൊപ്പവും ചിലവഴിച്ച ശേഷം മടങ്ങിയെത്തിയ താരം രാജസ്ഥാൻ റോയൽസിനൊപ്പം ചേരുകയും ചെയ്തിരുന്നു. ചെന്നൈക്കെതിരായ നിർണായക മത്സരത്തിൽ ടീമിലിടം നേടിയ താരം മത്സരത്തിൽ യശസ്വി ജയ്സ്വാൾ പുറത്തായതോടെയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. സമയത്തായിരുന്നു ഗാവസ്കറുടെ പരാമർശം വന്നത്. 'ഹെറ്റ്മയറുടെ ഭാര്യ പ്രതീക്ഷ കാത്തു, ഹെറ്റ്മയർ രാജസ്ഥാന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.’
advertisement
advertisement
എന്നാൽ ഗാവസ്കറുടെ ഈ പരാമർശം ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിട്ടും കുഞ്ഞിനും ഭാര്യക്കൊപ്പവും ഉണ്ടാകേണ്ട സമയമായിട്ട് പോലും ടീമിനായി ഇത്രയധികം ആത്മാർത്ഥത കാണിച്ച താരത്തിനെതിരെ ഇത്തരമൊരു പരാമർശം ഉയർന്നതാണ് ആരാധകരുടെ വിമർശനത്തിന് ഇടയാക്കിയത്.
Sunil Gavaskar: "Hetmyer's wife delivered, will he deliver now?"
I don't even know how to react 👀 #IPL2022
— Sameer Allana (@HitmanCricket) May 20, 2022
advertisement
നിരവധി പേര്‍ മുന്‍ താരത്തിനെതിരേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരെ ഇത്തരം മോശം കമന്റുകള്‍ പറയുന്ന ഗാവസ്‌കര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായും ഒരു കൂട്ടം ആരാധകർ രംഗത്തെത്തി.
Also read- IPL 2022 |ജയ്‌സ്വാളിന് അര്‍ദ്ധസെഞ്ച്വറി (59); അശ്വിന്‍ (40*); ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ രണ്ടാമത്
അതേസമയം, നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത രാജസ്ഥാന്‍ റോയല്‍സ് സീസണിൽ പ്ലേഓഫിലേക്ക് പ്രവേശിച്ചു. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഓപ്പണർ യശ്വസി ജയ്‌സ്വാൾ (59), രവിചന്ദ്രൻ അശ്വിൻ (40) എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തിൽ മറികടക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ ഹെറ്റ്മയർക്ക് ആറ് റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
advertisement
ജയത്തോടെ 18 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേഓഫിലേക്ക് കടന്നത്. പ്ലേഓഫിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികൾ. മെയ് 24ന് ആദ്യത്തെ പ്ലേ ഓഫ് മത്സരത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടും.
Location :
First Published :
May 21, 2022 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Sunil Gavaskar | ‘ഭാര്യ പ്രതീക്ഷ കാത്തു; ഇനി ഹെറ്റ്മയറുടെ ഊഴം’; വിവാദ പരാമർശത്തിൽ ഗാവസ്‌കർ എയറിൽ!