വമ്പൻ താര നിരയുടെ ബലത്തിൽ എന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തലപ്പത്തു നിൽക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഏറ്റവും കൂടുതൽ തവണ ഐ പി എൽ കിരീടം സ്വന്തമാക്കിയ ടീമും അവർ തന്നെയാണ്. അഞ്ചു തവണയാണ് മുംബൈ ഐ പി എൽ ജേതാക്കളായിട്ടുള്ളത്. 3 കിരീടവുമായി ചെന്നൈ ആണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇരു ടീമുകളുമാണ് ഐ പി എല്ലിൽ ഏറ്റവും ആരാധകർ കൂടുതൽ ഉള്ള ടീമുകൾ. അതുകൊണ്ട് തന്നെ ചിര വൈരാഗികളാണ് ഇരുവരും.
advertisement
നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോൽപ്പിക്കുക എളുപ്പമാകില്ല എന്നാണ് ഗവാസ്‌കർ പറയുന്നത്. 'അവരുടെ താരങ്ങളെല്ലാം തകർപ്പൻ ഫോമിലാണ്. ഈയിടെ അവസാനിച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. കൂടാതെ ശക്തനായ നായകൻ രോഹിത് ശർമയും ഇവർക്കൊപ്പം ചേരുമ്പോൾ മുംബൈയെ മറികടന്ന് കിരീടം നേടുക എന്നത് കഠിനം തന്നെ ആയിരിക്കും.
Also Read- 'റിഷഭ് പന്തിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കും'; റിക്കി പോണ്ടിങ്ങ്
ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലൂടെ ബൗളിങ്ങിലേക്ക് തിരികെയെത്തിയ ഹാർദിക് പാണ്ഡ്യ മുംബൈയുടെ മാത്രമല്ല വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെയും പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. ഒമ്പത് ഓവറുകൾ വരെ ഹാർദിക് ഒരു മത്സരത്തിൽ എറിഞ്ഞിരുന്നു. നട്ടെല്ലിലെ ശസ്ത്രക്രിയക്ക് ശേഷം ബൗളിങ്ങിലേക്കും ഹാർദിക് തിരികെയെത്തിയിരിക്കുന്നു എന്നത് മുബൈക്ക് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസിൻ്റെ ടാലന്റ് സ്‌കൗട്ടുമായ പാർഥിവ് പട്ടേലും ഈയിടെ മുംബൈ ഇന്ത്യൻസ് തന്നെ ഇത്തവണയും കിരീടം നേടുമെന്ന് പറഞ്ഞിരുന്നു.
ഏപ്രില്‍ ഒമ്പതിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം.
News summary: Legendary cricketer Sunil Gavaskar believes defending champions Mumbai Indians will be hard to beat in the upcoming Indian Premier League season.