TRENDING:

IPL 2021 | ജോഫ്ര ആർച്ചറിന് ശസ്ത്രക്രിയ; രാജസ്ഥാന് വൻ തിരിച്ചടി, ഈ സീസൺ നഷ്ടമായേക്കും

Last Updated:

ആര്‍ച്ചറിന്റെ അസാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന് നികത്താനാവാത്ത നഷ്ടമാണ് നല്‍കിയിരിക്കുന്നത്. മുന്‍ സീസണുകളില്‍ ബോളിങ്ങില്‍ രാജസ്ഥാൻ റോയല്‍സിന്റെ നട്ടെല്ലായിരുന്നു ആര്‍ച്ചര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
I P L 2021 | ഐ പി എല്‍ 14ആം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോഫ്രാ ആര്‍ച്ചര്‍ക്ക്‌ കളിക്കാൻ സാധിച്ചേക്കില്ല. വലത് കൈമുട്ടിന് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചർ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. നേരത്തെ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയ്ക്ക് ശേഷം ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ താരത്തിന് ടൂര്‍ണമെന്റില്‍ നിന്ന് പൂർണമായി വിട്ട് നിൽക്കേണ്ടി വന്നേക്കും.
advertisement

ആർച്ചർക്ക്‌ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആണ് ശാസ്ത്രക്രിയ നടക്കുക. എന്നാല്‍ ഈ പരിക്ക് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ വിട്ട് നില്‍ക്കാന്‍ ഇടയാക്കിയ പരിക്കല്ല എന്നാണ് അറിയുന്നത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് കയ്യിൽ ഉണ്ടായ മുറിവാണ് ഇപ്പോള്‍ താരം ശുശ്രൂഷ തേടുന്നത്. കൈമുട്ടിന്റെ പരിക്ക് ഭേദമാകാൻ എടുക്കുന്ന സമയത്തിനുള്ളിൽ ശസ്ത്രക്രിയ കഴിഞ്ഞു പൂർണാരോഗ്യവാനായി കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ആർച്ചറിന് സാധിച്ചേക്കും.

ആര്‍ച്ചറിന്റെ അസാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന് നികത്താനാവാത്ത നഷ്ടമാണ് നല്‍കിയിരിക്കുന്നത്. മുന്‍ സീസണുകളില്‍ ബോളിങ്ങില്‍ രാജസ്ഥാൻ റോയല്‍സിന്റെ നട്ടെല്ലായിരുന്നു ആര്‍ച്ചര്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ആര്‍ച്ചറില്ലാത്ത മത്സരങ്ങള്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള റോയല്‍സിന് കടുപ്പം തന്നെയാകും. ഇത്തവണ അൺ സോൾഡായ ഷെൽഡോൺ കോർട്രൽ ആർച്ചറിന് പകരക്കാരനായി രാജസ്ഥാൻ ടീമിലുണ്ട്.

advertisement

You May Also Like- IPL 2021 | 'ഇംഗ്ലണ്ടിന്റെ ചില കളിക്കാർ പിന്മാറും'; ഫ്രാഞ്ചൈസികളെ ആശങ്കയിലാഴ്ത്തി മൈക്കൽ വോണിന്റെ അഭിപ്രായപ്രകടനം

നിരാശപ്പെടുത്തുന്ന വാര്‍ത്തക്കിടെ മറ്റൊരു സന്തോഷകരമായ വാര്‍ത്തയും രാജസ്ഥാനെ തേടിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്‍ കളിക്കുവാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ആണ്താരത്തിനെ 2021 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

advertisement

Also Read-കോലി അംപയര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തിനെ പരിഗണിക്കാത്തതിനാല്‍ തന്നെ മുസ്തഫിസുര്‍ ഐപിഎല്‍ കളിക്കുന്നതാവും താരത്തിനും ബംഗ്ലാദേശിനും ഗുണം എന്ന് കരുതുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കി. 2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്നതിനാല്‍ മുസ്തഫിസുറിന് ഐപിഎല്‍ കളിക്കുന്നത് ഗുണകരമാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Injured England speedster Jofra Archer, who has already been ruled out of the Indian Premier League, will undergo a surgery on his right hand on Monday.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ജോഫ്ര ആർച്ചറിന് ശസ്ത്രക്രിയ; രാജസ്ഥാന് വൻ തിരിച്ചടി, ഈ സീസൺ നഷ്ടമായേക്കും
Open in App
Home
Video
Impact Shorts
Web Stories