TRENDING:

IPL 2021| ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്ന കെ എൽ രാഹുലിനെയായിരിക്കും ഇത്തവണ കാണാൻ പോകുന്നതെന്ന് വസിം ജാഫർ

Last Updated:

ഈ മാസം 9ന് ആരംഭിക്കുന്ന പുതിയ സീസണിൽ രാഹുൽ തന്റെ ബാറ്റിംഗ് സമീപനം മാറ്റുമെന്ന് വ്യക്തമാക്കി പഞ്ചാബിന്റെ ബാറ്റിംഗ് കോച്ച് വസിം ജാഫർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ബാറ്റ്സ്മാനും കിംഗ്സ് ഇലവൻ പഞ്ചാബ് (പഞ്ചാബ് കിംഗ്സ്) ക്യാപ്റ്റനുമായ കെ എൽ രാഹുലിന് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രയാസകരമായ ക്രിക്കറ്റ് യാത്രയായിരുന്നു. ഐ പി എൽ അവസാന സീസണിൽ ടോപ് സ്കോറിംഗ് കളിക്കാരനായിരുന്നിട്ടും രാഹുലിന്റെ 'സ്ട്രൈക്ക് റേറ്റ്' സംബന്ധിച്ച് വിമർശനങ്ങൾ ഉണ്ടായിരുന്നു. യു എ ഇയിൽ വെച്ച് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രാഹുലായിരുന്നു. 14 മത്സരങ്ങളിൽ നിന്നായി 670 റൺസാണ് നേടിയത്. എന്നാൽ വൻ വിമർശനമാണ് രാഹുലിന്റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെതിരെ ഉയർന്നിരുന്നത്. 129.35 സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റൺസ് രാഹുൽ അടിച്ചു കൂട്ടിയത്.
advertisement

ഈ മാസം 9ന് ആരംഭിക്കുന്ന പുതിയ സീസണിൽ രാഹുൽ തന്റെ ബാറ്റിംഗ് സമീപനം മാറ്റുമെന്ന് വ്യക്തമാക്കി പഞ്ചാബിന്റെ ബാറ്റിംഗ് കോച്ച് വസിം ജാഫർ രംഗത്തെത്തിയിട്ടുണ്ട്.

"കഴിഞ്ഞ സീസണിൽ കെ‌ എൽ അല്പം ഭീതിയോടെ ബാറ്റ് ചെയ്തു. അഞ്ചാം നമ്പറിന് ശേഷം മികച്ച ബാറ്റ്സ്മാൻ ഇല്ലാത്തതിനാലും ഗ്ലെൻ മാക്സ്വെൽ ഫോമിൽ അല്ലാത്തതുമാണ് ഇതിന് കാരണം. ക്രീസിൽ തുടരാനും ജോലി പൂർത്തിയാക്കാനും അദ്ദേഹം ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. ഇത്തവണ എല്ലാവരും ആക്രമണകാരിയായ കെ‌എൽ രാഹുലിനെ കാണുമെന്ന് ഉറപ്പാണ് ” വസിം ജാഫർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

advertisement

Also Read- IPL 2021| ഏഴു വർഷം മുമ്പുള്ള ധോണിയുടെ ട്വീറ്റ് 'കുത്തിപ്പൊക്കി' സോഷ്യൽ മീഡിയ

ആക്രമണ ശൈലിയിൽ ബാറ്റ് വീശിയിരുന്ന ഓപ്പണർ എന്ന നിലയിൽ നിന്ന്, മെല്ലെപ്പോക്കിൽ കളിക്കുന്നതിലേക്ക് അവസാന സീസണിൽ രാഹുൽ മാറിയിരുന്നു. പവർപ്ലേയിലെ ഈ മാറ്റം ടീമിന്റെ തോൽവിക്ക് കാരണമായിരുന്നു. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പോലും കാണാതെയാണ് പഞ്ചാബ് പുറത്തായത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ മോശം ഫോമിലായിരുന്നു. ആദ്യ നാല് മത്സരങ്ങളിലും തിളങ്ങാതായതോടെ താരം ടീമിന് പുറത്തായി. നാലു ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന് ആകെ നേടാനായത് 15 റണ്‍സായിരുന്നു. രണ്ടിന്നിങ്‌സുകളില്‍ രാഹുല്‍ തുടര്‍ച്ചയായി ഡെക്കാവുകയും ചെയ്തു. ഇതേ തുടര്‍ന്നു നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ താരം പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവാണ് രാഹുല്‍ നടത്തിയത്. ആദ്യ കളിയില്‍ 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 62 റണ്‍സ് അടിച്ചെടുത്തിരുന്നു. അടുത്ത മത്സരത്തിൽ കരിയറിലെ അഞ്ചാം സെഞ്ച്വറിയും താരം നേടിയിരുന്നു.

advertisement

Also Read- ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം; ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 10 വയസ്

"മോശം ടി20 പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ഫോമിലേക്കുള്ള തിരിച്ചുവരവ് പഞ്ചാബിന് നല്ല സൂചനയാണ്. ടി20 പരമ്പരയിൽ ബാറ്റിങ്ങിലെ നാല് പരാജയങ്ങൾക്ക് അദ്ദേഹം ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനൊക്കെ ചുട്ടമറുപടി നൽകിയാണ് അദ്ദേഹം ഫോമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ വളരെ സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. മുഹമ്മദ് ഷമിയെ പിന്തുണയ്ക്കാൻ കഴിയുന്ന ബോളർമാർ കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഇല്ലായിരുന്നു. റിച്ചാർഡ്സണും, റിലേ മെറെഡിത്തിലും എത്തിയതോടെ വേഗത്തിൽ പന്തെറിയാൻ കഴിയുന്ന രണ്ട് പേസർമാരെ ഞങ്ങൾക്ക് ലഭിച്ചു ” ജാഫർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Wasim Jaffer, Punjab Kings batting coach says skipper KL Rahul will bat more aggressively this season.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്ന കെ എൽ രാഹുലിനെയായിരിക്കും ഇത്തവണ കാണാൻ പോകുന്നതെന്ന് വസിം ജാഫർ
Open in App
Home
Video
Impact Shorts
Web Stories