• HOME
 • »
 • NEWS
 • »
 • sports
 • »
 • ശ്രീലങ്കയെ തകർത്ത് ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം;  ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് പത്ത് വയസ്

ശ്രീലങ്കയെ തകർത്ത് ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം;  ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് പത്ത് വയസ്

1983ന് ശേഷം സ്വപ്നം മാത്രമായി തീർന്ന ക്രിക്കറ്റ് ലോകകപ്പ് ആണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അന്ന് യാഥാർഥ്യമാക്കിയത്. ക്രിക്കറ്റിലെ ദൈവം സച്ചിൻ ആദ്യമായും അവസാനമായും ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു.

2011 world cup

2011 world cup

 • Last Updated :
 • Share this:
  2011 ഏപ്രിൽ 2! നക്ഷത്രങ്ങൾ ഇമ ചിമ്മാതെ മുംബൈയുടെ ആകാശത്തു കാവൽ നിന്നു. 121 കോടി ജനങ്ങൾ പ്രാർഥനയിൽ മുഴുകി. ഒരു രാജ്യത്തിന്റെ 28 വർഷം നീണ്ട കാത്തിരിപ്പുകൾക്ക്‌ അന്ന് അർധ രാത്രിയിൽ വിരാമമായി. ഇന്ത്യൻ ക്രിക്കറ്റ് ലോകം അഭിമാനത്തിന്റെ ചിറകിലേറി പറന്നു. 1983ന് ശേഷം സ്വപ്നം മാത്രമായി തീർന്ന ക്രിക്കറ്റ് ലോകകപ്പ് ആണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അന്ന് യാഥാർഥ്യമാക്കിയത്. ക്രിക്കറ്റിലെ ദൈവം സച്ചിൻ ആദ്യമായും അവസാനമായും ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു.

  ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മരണം വരെ ഓർത്തിരിക്കാൻ കഴിയുന്ന അനശ്വര വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോട് അവർ എന്നും കടപ്പെട്ടിരിക്കും. കിരീടം വെക്കാത്ത രാജാവായി കരിയർ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യൻ പട്ടം നേടിക്കൊടുക്കാൻ അന്നത്തെ ഇന്ത്യൻ ടീമിനു കഴിഞ്ഞു.

  Also Read- Sachin Tendulkar| കോവിഡ് ബാധ: സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  ലോകകപ്പിലെ താരമായി തെരഞ്ഞെടുത്തത് യുവരാജ് സിങ്ങിനെ ആയിരുന്നു. എല്ലാം കൊണ്ടും അർത്ഥവത്തായ തീരുമാനമായിരുന്നു അത്. ബാറ്റിങ്ങിലും ബൗളിങ്ങിലും യുവരാജ് ഒരേപോലെ തിളങ്ങിയിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായി മറ്റൊരു അപൂർവ നേട്ടവും മലയാളി താരം ശ്രീശാന്ത് സ്വന്തമാക്കി.
  തുടർച്ചയായ മത്സരങ്ങളിൽ ആദ്യ പന്തിൽ ബൗണ്ടറി നേടി സേവാഗും, ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിക്കൊണ്ട് സഹീർ ഖാനും ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ഗൗതം ഗംഭീറിന്റെതാണ്.  ആദ്യ കളി മുതലേ ഏറെ പഴികൾ ധോണിക്ക് കേൾക്കേണ്ടി വന്നിരുന്നു. ഓരോ കളിയിലും ടീം സെലക്ഷനെ ചൊല്ലി നായകൻ വിമർശനങ്ങൾ നേരിട്ടുകൊണ്ടേയിരുന്നു. സ്വന്തം ഫോമിനെക്കുറിച്ചും അദ്ദേഹം ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്നു. അതിനു മറുപടിയെന്നൊണമായിരുന്നു ഫൈനലിലെ ധോണിയുടെ പ്രകടനം. ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായാണ് ധോണി ഫൈനലിൽ ഇറങ്ങിയത്. അവിസ്‌മരണീയമായ ക്യാപ്റ്റന്റെ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്. പത്തു പന്തുകൾ ശേഷിക്കെ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ ഷോട്ട് പായിച്ച് ധോണി ഇന്ത്യൻ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു. “ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്സ്,” എന്നിങ്ങനെയായിരുന്നു കമെന്ററിയിൽ രാവിശാസ്ത്രിയുടെ വാക്കുകൾ.

  Also Read- നടരാജന് ഥാർ എസ് യു വി നൽകി ആനന്ദ് മഹിന്ദ്ര; മൂല്യമേറിയ സമ്മാനം തിരികേ നൽകി നടരാജനും

  ക്യാൻസർ മറച്ചു വച്ചു പോരാടിയ യുവരാജ് എന്ന പോരാളി, വെടിക്കെട്ടു തുടക്കം നൽകിയ വീരെന്ദർ സേവാഗ്, ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം റൺസ് നേടിയ സച്ചിൻ  ടെൻഡുൽക്കർ, ഏറ്റവും അധികം വിക്കറ്റ് നേടിയ സഹിർ ഖാൻ, ഗംഭിർ എന്ന പോരാളിയുടെ പടയോട്ടം, ഒടുവിൽ എം.എസ് ധോണിയുടെ ലോകോത്തര ഫിനിഷിങ്. ഒപ്പം ലോകത്തിന്റെ ഏതൊരു കോണിലും ഒരു മലയാളി ഉണ്ടാകുമെന്നു പറയുന്നത് പോലെ ശ്രീശാന്ത് എന്ന മലയാളി. ഇവർ മാത്രമല്ല അന്ന് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന ആരെയും നിസാരമായി കാണാൻ കഴിയുന്നതല്ല.

  News summary: On this day in 2011, India beat Sri Lanka in the final at the Wankhede Stadium in Mumbai to win the World Cup.
  Published by:Rajesh V
  First published: