മുംബൈ ഇന്ത്യൻസിന്റെ കിറോൺ പൊള്ളാർഡിന്റെ ബൗണ്ടറിയോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. സ്വാഭാവികമായും ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിന് വേണ്ടി ബാറ്റേന്തുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം.
പൊള്ളാർഡിനേയും ഹാർദിക് പാണ്ഡ്യയേയും ബാറ്റിങ്ങിന് അയക്കാനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തീരുമാനം. സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ എട്ട് റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ബാംഗ്ലൂർ മറികടന്നു. മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ ആയിരുന്ന കിഷനെ എന്തുകൊണ്ട് ബാറ്റിങ്ങിന് തിരഞ്ഞെടുത്തില്ല എന്നാണ് മത്സര ശേഷം ഏവർക്കും അറിയേണ്ടിയിരുന്നത്.
advertisement
You may also like:IPL 2020 | ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം റൺസടിച്ചുകൂട്ടിയ അഞ്ച് കളികൾ; ഇതിൽ നാലെണ്ണത്തിലും പഞ്ചാബുണ്ട്!
ഇഷാൻ കിഷന് അർഹതപ്പെട്ട സെഞ്ചുറിയാണ് നഷ്ടമായത്. എന്തുകൊണ്ട് കിഷനെ ബാറ്റിങ്ങിന് അയച്ചില്ല എന്നതിന് മറുപടി പറയുകയാണ് നായകൻ രോഹിത് ശർമ. സൂപ്പർ ഓവറിൽ കിഷനെ തന്നെ ബാറ്റിങ്ങിന് അയക്കാനായിരുന്നു ടീമിന്റെ പദ്ധതി. എന്നാൽ താരം ക്ഷീണിതനായിരുന്നു എന്നാണ് രോഹിത് ശർമ പറയുന്നത്. ഇതാണ് കാരണം.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് സൂപ്പർ ഓവറിൽ ഏഴു റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഡിവില്ലിയേഴ്സും കോഹ്ലിയുമാണ് ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ ബാറ്റുചെയ്തത്.
ബൂംറയുടെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് കോഹ്ലി ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞ നവ്ദീപ് സെയ്നിയാണ് മത്സരത്തിൽ ഹീറോയായത്. പൊള്ളാർഡിന്‍റെ വിക്കറ്റും അദ്ദേഹം നേടി.