IPL 2020 | ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം റൺസടിച്ചുകൂട്ടിയ അഞ്ച് കളികൾ; ഇതിൽ നാലെണ്ണത്തിലും പഞ്ചാബുണ്ട്!

Last Updated:

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും ചേർന്ന് 40 ഓവറിൽ 449 റൺസാണ് അടിച്ചുകൂട്ടിയത്. രാഹുൽ തെവാതിയ, സഞ്ജു സാംസൺ, സ്മിത്ത് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാനെ ഉയർന്ന സ്കോറിലെത്തിച്ചത്

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) രാജസ്ഥാൻ റോയൽ‌സും (ആർ‌ആർ‌) കിംഗ്സ് ഇലവൻ പഞ്ചാബും (കെ‌എക്സ്‌ഐ‌പി) തമ്മിലുള്ള മത്സരം 9 റെക്കോർഡുകളാണ് മറികടന്നത്. സ്റ്റീവ് സ്മിത്തിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ റോയൽസ് ഐപിഎൽ ചരിത്രത്തിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന ലക്ഷ്യമാണ് കഴിഞ്ഞ ദിവസം കുറിച്ചത്. 2008 ൽ ഡെക്കാൻ ചാർജേഴ്സിനെതിരെ കുറിച്ച സ്വന്തം റെക്കോർഡ് തന്നെയാണ് രാജസ്ഥാൻ റോയൽസ് തിരുത്തിക്കുറിച്ചത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും ചേർന്ന് 40 ഓവറിൽ 449 റൺസാണ് അടിച്ചുകൂട്ടിയത്. രാഹുൽ തെവാതിയ, സഞ്ജു സാംസൺ, സ്മിത്ത് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാനെ ഉയർന്ന സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഓപ്പണർ മായങ്ക് അഗർവാളിന്റെ 106 റൺസിന്റെ കരുത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് നേടി. തുടർന്ന് റോയൽസ് 19.3 ഓവറിൽ 226 റൺസ് നേടി ലക്ഷ്യം ഭേദിക്കുകയായിരുന്നു. ഈ മത്സരത്തിൽ 449 റൺസാണ് ഇരു ടീമുകളും നേടിയത്. ഈ സ്കോർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണ്.
advertisement
2010 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (സി‌എസ്‌കെ) രാജസ്ഥാൻ 247 റൺസ് പിന്തുടർന്ന് 223 റൺസിലെത്തി. കളിയിൽ ആകെ 469 റൺസാണ് ഇരു ടീമുകളും കൂടി നേടിയത്. 10 വർഷം പിന്നിട്ട ഐ‌പി‌എൽ ചരിത്രത്തിൽ ഒരു കളിയിൽ നേടുന്ന എക്കാലത്തെയും ഉയർന്ന സ്കോറാണിത്..
advertisement
ഐ‌പി‌എൽ ചരിത്രത്തിൽ ഇരു ടീമും ചേർന്ന് നേടിയ എക്കാലത്തെയും മികച്ച അഞ്ച് സ്കോറുകളിൽ നാലണെണ്ണത്തിലും കിങ്സ് ഇലവൻ പഞ്ചാബ് ഉൾപ്പെടുന്നു എന്നത് യാദൃശ്ചികതയായി. ഈ പട്ടികയിലെ രണ്ടാമത്തേത് 2018 സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആർ) പഞ്ചാബും തമ്മിലുള്ള കളിയാണ്. 246 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന് കിംഗ്സ് ഇലവൻ 214 ൽ എത്തി. അന്ന് 31 റൺസ് തോൽവിയാണ് അവർ കൊൽക്കത്തയ്ക്കതെതിരെ വഴങ്ങിയത്.
advertisement
ഐപിഎൽ മൂന്നാം ഉയർന്ന സ്കോർ പിറന്ന മത്സരം 2017 ൽ കിങ്സ് ഇലവനും മുംബൈ ഇന്ത്യൻസും തമ്മിലുള്ളതായിരുന്നു. വൃദ്ധിമാൻ സാഹയുടെ 55 പന്തിൽ 93 * പിൻബലത്തിൽ കിങ്സ് ഇലവൻ 230 റൺസ് നേടി. എന്നാൽ മുംബൈ ഇന്ത്യൻസിന് മറുപടി ബാറ്റിങ്ങിൽ 223ൽ എത്താനെ സാധിച്ചുള്ളു. ആ കളിയിൽ ഇരു ടീമുകളും ചേർന്ന് ആകെ 453 റൺസ് നേടി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം റൺസടിച്ചുകൂട്ടിയ അഞ്ച് കളികൾ; ഇതിൽ നാലെണ്ണത്തിലും പഞ്ചാബുണ്ട്!
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement