TRENDING:

അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടറില്‍ ടോറസ് ഇടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Last Updated:

ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: സ്കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്. പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്.
advertisement

Also read- തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് രാവിലെ ഏഴ് മണിയോടെ അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ജെസ്‌ന റോഡിലേയ്ക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ച ജെസ്ന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടറില്‍ ടോറസ് ഇടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories