തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു

Last Updated:

മരുമകൾ ഓടിച്ചിരുന്ന സ്കൂട്ടറിൽ സഞ്ചരിച്ച വയോധികനാണ് മരിച്ചത്

കല്ലമ്പലം അപകടം
കല്ലമ്പലം അപകടം
തിരുവനന്തപുരം: കല്ലമ്പലത്ത് പോലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരണപ്പെട്ടു. കല്ലമ്പലം കടമ്പാട്ടുകോണം വെട്ടിയറ എസ്. എസ്. ഭവനിൽ ശ്രീധരൻ പിള്ള(72)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കല്ലമ്പലം തട്ടുപാലത്ത് വച്ചായിരുന്നു അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരൻ പിള്ളയും മരുമകൾ ഉണ്ണിമായയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ആലപ്പുഴ പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ വാഹനം വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്നു പോലീസ് വാഹനം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽനിന്നും തെറിച്ചുപോവുകയായിരുന്നു. ഉണ്ണിമായ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പോലീസ് വാഹനത്തിൽ ഡ്രൈവറും രണ്ട് പോലീസുകാരുമാണ് ഉണ്ടായിരുന്നത്.
advertisement
കേസിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. ശ്രീധരൻപിള്ളയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
News Summary- An elderly man died after a police vehicle collided with a scooter at Kallambalam in Thiruvananthapuram
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement