TRENDING:

Suicide| വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങിമരിച്ചു

Last Updated:

സാമ്പത്തിക പ്രശ്നങ്ങൾ കാരണം  പിന്നീട് വാങ്ങി നൽകാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വീട്ടുകാർ മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന്  അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു(Suicide). കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം  പിന്നീട് വാങ്ങി നൽകാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാൻ പോയ സമയത്താണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Also Read-പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ

advertisement

ബിന്ദുവും ഭർത്താവ് അല്ലേഷും വർഷങ്ങളായി വേർപിരിഞ്ഞ് കഴിയുകയാണ്. സമീപത്തെ കടയിൽ ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്.  അഭിജിത് പബ്ജി ഗെയിമിന് അഡിക്ടായിരുന്നതായി മാതൃസഹോദരൻ ബിജു പറഞ്ഞു. രണ്ടു മാസം മുൻപ് ഗെയിം കളിക്കുന്നത് വിലക്കിയതിന് പഴയ സ്മാർട് ഫോൺ എറിഞ്ഞുടച്ചിരുന്നതായും ബിജു പറഞ്ഞു.

ശ്രദ്ധിക്കുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലപ്പുറം ചട്ടിപ്പറമ്പില്‍ പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ഇര്‍ഷാദ് എന്ന ഇരുപത്തിയെട്ടുകാരനാണ് മരിച്ചത് നായാട്ടിനിടെ ഉന്നംതെറ്റി വെടി കൊണ്ടാതാകാമെന്ന സൂചനയാണുള്ളത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇര്‍ഷാദ് നായാട്ടിനുപോയത്. സംഭവത്തിന് പിന്നാലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suicide| വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങിമരിച്ചു
Open in App
Home
Video
Impact Shorts
Web Stories