പാലക്കാട് കണ്ണാടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈകിട്ട് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. . കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
advertisement
ഒക്ടോബര്‍ 14-ന് കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് ബി. ജയകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (14) ജീവനൊടുക്കിയിുന്നു. സംഭവം വിവാദമായതിന് പിന്നാലെ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍തമ്മില്‍ സന്ദേശമയച്ച സംഭവത്തില്‍ സ്കൂളിലെ ഒരു അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അർജുന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് ക്ലാസില്‍ക്കയറാതെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ എല്ലാം മുൻപന്തിയിൽ നിന്ന വിദ്യാര്‍ത്ഥിയാണ് ഇന്ന് മരിച്ച അഭിനവ് എന്ന് ബന്ധുക്കള്‍ പറയുന്നു.
