TRENDING:

LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് 16,17 തീയതികളില്‍ മലപ്പുറത്ത്

Last Updated:

ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കേരളത്തിലെ എല്‍ജിബിടിഐക്യൂ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയായ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബർ 16,17 തീയതികളില്‍ മലപ്പുറം ടൗൺഹാളിൽ നടക്കും. 2009 ൽ തൃശ്ശൂരിൽ വച്ചായിരുന്നു കേരള ക്വിയര്‍ പ്രൈഡ് ആരംഭിച്ചത്. ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്. കൊല്ലം ആയിരുന്നു കഴിഞ്ഞ പ്രൈഡ് മാര്‍ച്ചിന്റെ വേദിയായത്.
Kerala Queer Pride Logo
Kerala Queer Pride Logo
advertisement

ലൈംഗികാഭിമുഖ്യം, ജെന്റര്‍, ആവിഷ്കാരം, ജൈവികലിംഗ പ്രത്യേകതകള്‍ എന്നിവയിലെ ന്യൂനപക്ഷമനുഷ്യരായ സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍, ഇന്റര്‍സെക്സ് വ്യക്തികള്‍, നോണ്‍-ബൈനറി വ്യക്തികള്‍ എന്നിവരുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ഒത്തുചേരല്‍ ആണ് പ്രൈഡ്.

Also Read- വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബർ 4 ന്; എത്തുന്നത് ഷാങ്ഹായ് തുറമുഖത്തു നിന്നും

ലോകത്ത് ആദ്യമായി പ്രൈഡ് നടന്നത് 1970ല്‍ന്യൂയോര്‍ക്കില്‍ ആയിരുന്നു. ഇന്ത്യയില്‍ 1999ല്‍ കൊൽക്കത്തയില്‍ ആരംഭിച്ച പ്രൈഡ് 2009 ഓടെയാണ് കേരളത്തിലും തനതായ രീതിയില്‍ ആചരിക്കാനും ആഘോഷിക്കാനും തുടങ്ങിയത്. സമൂഹത്തില്‍ നേരിട്ടും അല്ലാതെയും കനത്ത വിവേചനം അനുഭവിക്കുന്ന വ്യക്തികള്‍ അവരുടെ ഭരണഘടനപരമായ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഈ മാര്‍ച്ച്‌ സംഘടിപ്പിക്കുക.

advertisement

എൽജിബിടിഐക്യൂ സമൂഹത്തില്‍ നിന്നുള്ള വ്യക്തികള്‍ക്കൊപ്പം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും അനുഭാവികളും ഈ പരിപാടിയുടെ ഭാഗമാകുന്നു.

മലപ്പുറത്ത് നടക്കുന്ന ഇത്തവണത്തെ പ്രൈഡ് ഇസ്ലാമോഫോബിയ, സാംസ്‌കാരിക ഉള്‍ചേര്‍ക്കല്‍, ക്വിയര്‍ഫോബിയ എന്നീ വിഷയങ്ങളെ കേന്ദ്രവിഷയങ്ങളായി കണക്കാക്കുന്നു.

എല്‍ജിബിടിഐക്യൂ മനുഷ്യരോട് വെറുപ്പ്‌ പുലര്‍ത്തുകയും ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ഇടങ്ങളില്‍ അത് പടര്‍ത്തുകയും ചെയ്യുന്നതിനോടും കേരളപ്രൈഡ് രാഷ്ട്രീയ-സ്നേഹ സംവാദങ്ങള്‍ നടത്തുന്നു. ക്വിയര്‍ മനുഷ്യരുടെ കലാസാഹിത്യസാംസ്‌കാരിക സംഭാവനകളുടെ പ്രദര്‍ശനവും അവതരണവും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രവണതയില്‍ നിന്നും മാനസികസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുക എന്നുള്ള സന്ദേശവും ഈ പ്രൈഡിന്റെ ഭാഗമാണ്.

advertisement

Also Read- ‘സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വർഷം മലപ്പുറത്ത് വെച്ച് നടത്തുന്ന പ്രൈഡിന്റെ ലോഗോയ്ക്ക് തന്നെ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ലോഗോയുടെ പാറ്റേണുകളും രൂപങ്ങളും ഇസ്ലാമിക ജ്യാമിതി കലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്. ഇതിലെ ഓരോ വൈവിധ്യ രൂപങ്ങളും അവയ്ക്ക് നൽകിയിരിക്കുന്ന തനത് നിറങ്ങളും നമ്മുടെ വൈവിധ്യങ്ങളായ സ്വത്വങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു. സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി ഈ വൈവിധ്യമാർന്ന രൂപങ്ങൾ ഒരു ക്വിയര്‍ ഹൃദയമായി രൂപപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് 16,17 തീയതികളില്‍ മലപ്പുറത്ത്
Open in App
Home
Video
Impact Shorts
Web Stories