'സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം'; പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി

Last Updated:

ഗൂഢാലോചന നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്

പി സി ജോർജ്
പി സി ജോർജ്
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായും പി സി ജോർജ് ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി  സമർപ്പിച്ചത്. ഗൂഢാലോചന നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
പരാതിയുടെ പൂർണ്ണ രൂപം:
വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന കേസിൽ ശ്രീ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിക്കുകയും ശ്രീ ഉമ്മൻചാണ്ടിക്കെതിരെ ആയി മൊഴി നൽകുന്നതിന് എന്നോട് ആവശ്യപ്പെടുകയും, അത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരി എനിക്ക് എഴുതി നൽകുകയും ചെയ്തു.
advertisement
എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ട ഞാൻ ആയതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് എനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി എനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകുകയും എനിക്കെതിരായി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പറായി സെക്ഷൻ 354, 354 എ ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി എന്നെ അറസ്റ്റ് ചെയ്തു ഞാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടതായും വന്നു.
advertisement
പരാതിക്കാരി ശ്രീ ഉമ്മൻചാണ്ടിക്കെതിരായി ഉന്നയിച്ച ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഞാൻ ആയതിന് കൂട്ടുനിൽക്കാത്തതിനാൽ എനിക്കെതിരെ കളവായി ലൈംഗിക പീഡനം പരാതി ഉന്നച്ചിട്ടുള്ളതാണെന്നും വ്യക്തമായ സാഹചര്യത്തിൽ ശ്രീ ഉമ്മൻചാണ്ടിക്കെതിരായി കളവായി ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുന്നതിനും എനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പർ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം'; പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement