ഫെബ്രുവരി 9, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെ ന്യായീകരിക്കുകയും പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്ത ദിവസം. വിഴിഞ്ഞം വിഷയത്തെ കുറിച്ച് ആയിരുന്നു അവസാനത്തെ മറുപടി. അതുകഴിഞ്ഞ് വിവാദങ്ങളുടെ പ്രളയം ഉണ്ടായെങ്കിലും മുഖ്യമന്ത്രി മിണ്ടിയിട്ടേയില്ല.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മുതൽ, എ.ഐ ക്യാമറ വിവാദം, കെ ഫോണ്‍ വിവാദം, ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, എസ്.എഫ്.ഐക്കാര്‍ പ്രതികളായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ എന്തിനു ഏറെ മുഖ്യമന്ത്രിയുടെ വിദേശയാത്ര പോലും വിവാദമായിരുന്നു.
advertisement
Also Read- ‘ഏക സിവിൽകോഡ് ഭരണഘടനാപരമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; ഇഎംഎസ് പറഞ്ഞത് കൃത്യം’: എം.വി.ഗോവിന്ദൻ
ചോദ്യങ്ങൾ നേരിട്ടുണ്ടാകാത്ത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പൊതു പരിപാടികളിലും മുഖ്യമന്ത്രി വാതോരാതെ പ്രസംഗിച്ചു. കെ ഫോൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി. സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിച്ച ഏപ്രിൽ മെയ് മാസങ്ങളിൽ എല്ലാ ജില്ലകളിലും പങ്കെടുത്ത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞു.
പക്ഷേ വിദേശ യാത്ര കഴിഞ്ഞെത്തുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുന്ന പതിവും തെറ്റി. അമേരിക്ക, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു. എന്നിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി ഇനിയും തയ്യാറാകുന്നില്ല.