'കോണ്‍ഗ്രസിൻ്റെ 16 എംപി മാരിൽ മുസ്ലീമുണ്ടോ? പടച്ചോൻ ഉണ്ടാക്കിയ നിയമത്തിന് മാറ്റം വരുത്താൻ പടപ്പിന് കഴിയില്ല'; എ കെ ബാലന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇഎംഎസ് പറഞ്ഞത് സിവിൽ കോഡ് അടിചേൽപ്പിക്കരുത് എന്നാണെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് അഖിലേന്ത്യാതലത്തില്‍ വ്യക്തമായ ഒരു നിലപാടില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽകോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിംലീഗ് തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ലീഗിന്റെത് രാഷ്ട്രീയ തീരുമാനത്തിൽ തെറ്റ് പറയാൻ പറ്റില്ല. മതന്യൂനപക്ഷങ്ങൾ പൊതുവിൽ യോജിക്കില്ല. കോൺഗ്രസിന് ഏക സിവിൽ കോഡിൽ വ്യക്തമായ നിലപാട് ഇല്ല. വ്യക്തമായ നിലപാടില്ലത്ത കോൺഗ്രസുമായി ലീഗിന് അധിക കാലം പോകാൻ കഴിയില്ല. 16 എംപിമാരില്ലേ കോണ്‍ഗ്രസിന്. അതില്‍ മുസ്ലീമുണ്ടോ. ഞങ്ങള്‍ക്ക് ഒരു എം പിയേ ഉള്ളൂ, അത് ന്യൂനപക്ഷത്തില്‍പ്പെട്ടയാളാണ്. കോൺഗ്രസ് വിമുക്ത ഭാരതം ഞങ്ങളുടെ മുദ്രാവാക്യം അല്ല. ലീഗിന്റെ അണികൾ തീരുമാനം അംഗീകരിക്കില്ല’, മന്ത്രി പറഞ്ഞു.
സമസ്ത ബുദ്ധിജീവി വിഭാഗമാണ്. അവർ നേരത്തെ തന്നെ എല്ലാം തിരിച്ചറിഞ്ഞു. ഇഎംഎസ് പറഞ്ഞത് സിവിൽ കോഡ് അടിചേൽപ്പിക്കരുത് എന്നാണ്. കോൺഗ്രസിനെ ക്ഷണിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. വ്യക്തിനിയമങ്ങളിൽ മാറ്റം വേണം, സ്ത്രീ പുരുഷ സമത്വം വേണം. ശരീഅത്ത് നിയമത്തിലെ ചില വ്യവസ്ഥകളിൽ മാറ്റമാണ് ഇ എം എസ് ആവശ്യപ്പെട്ടത്. പടച്ചോൻ ഉണ്ടാക്കിയ നിയമത്തിന് പടപ്പിന് മാറ്റം വരുത്താൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 09, 2023 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോണ്‍ഗ്രസിൻ്റെ 16 എംപി മാരിൽ മുസ്ലീമുണ്ടോ? പടച്ചോൻ ഉണ്ടാക്കിയ നിയമത്തിന് മാറ്റം വരുത്താൻ പടപ്പിന് കഴിയില്ല'; എ കെ ബാലന്‍