'ഏക സിവിൽകോഡ് ഭരണഘടനാപരമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; ഇഎംഎസ് പറഞ്ഞത് കൃത്യം': എം.വി.ഗോവിന്ദൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ഏക സിവിൽ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തതിടത്തോളും കാലം ഇത് നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇഎംഎസും പറഞ്ഞത്''
കോട്ടയം: ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ ഏക സിവിൽ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎംഎസ് ഇക്കാര്യത്തില്‍ പറഞ്ഞത് കൃത്യമാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇഎംഎസ് എടുത്ത നിലപാടിനെ കുറിച്ച് ഇവര്‍ പറയുന്നത് ശരിയല്ല. ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. പക്ഷേ ഏക സിവിൽ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തതിടത്തോളും കാലം ഇത് നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇഎംഎസും പറഞ്ഞത്. ഇഎംഎസ് പറഞ്ഞതില്‍ കൃത്യതയുണ്ട്. ഏക സിവിൽ കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗുരുതരമായ ചര്‍ച്ച ഇന്ത്യയില്‍ നടന്ന് വരണം. ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്’ – അദ്ദേഹം പറഞ്ഞു.
advertisement
സെമിനാറിന് ക്ഷണിച്ച നിരവധി സംഘടനകളില്‍ ഒന്നാണ് മുസ്ലിം ലീഗ്. ഒരു പാര്‍ട്ടി ക്ഷണം നിരസിച്ചാല്‍ അത് തിരിച്ചടിയാകില്ല. മുസ്ലിം ലീഗ് യുഎഡിഎഫിന്റെ ഭാഗമാണെന്നും സെമിനാറില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പാര്‍ട്ടിയെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ വീണ്ടും ക്ഷണിക്കുമെന്നും സെമിനാര്‍ ക്ഷണം നിരസിച്ച മുസ്ലിം ലീഗ് തീരുമാനത്തില്‍ പ്രതികരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
advertisement
Also Read- ‘ഒന്നല്ല നാല് സെമിനാറുകൾ നടത്തും; പള്ളികളെ കുറിച്ച് പറഞ്ഞത് ഇംഗ്ലണ്ടിൽ കണ്ട കാര്യം’: എം.വി. ഗോവിന്ദൻ
കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ സാഹചര്യത്തിലാണ് സെമിനാറില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നുള്ളതില്‍ കോണ്‍ഗ്രസിന് വ്യക്തത ഇല്ലല്ലോ. കോണ്‍ഗ്രസിന് വ്യക്തതയില്ലാത്തതുകൊണ്ടാണ് അവരെ ഒഴിവാക്കി നിര്‍ത്തി ബാക്കിയുള്ളവരെ വിളിച്ചത്- എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 09, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏക സിവിൽകോഡ് ഭരണഘടനാപരമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; ഇഎംഎസ് പറഞ്ഞത് കൃത്യം': എം.വി.ഗോവിന്ദൻ