വേദനാജനകം; കന്യാസ്ത്രീകളുടെ സമരം സഭയെ അവഹേളിക്കുന്നത്- കെസിബിസി
വിശ്വാസികളുടെ പ്രതിഷേധം; സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു
കോടതി നടപടികള്‍ക്കു ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ചത്. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തിച്ചത്. ബിഷപ്പിനെ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
advertisement
ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക.
