ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Last Updated:
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അന്വേഷണവുമായി ബിഷപ്പ് സഹകരിച്ചുവെന്നും അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ ബിഷപ്പിനെ ഒക്ടോബര്‍ ആറുവരെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റി. കേസില്‍ വെള്ളിയാഴ്ചയാണ് ബിഷപ്പ് അറസ്റ്റിലായത്. തുടര്‍ന്ന് രണ്ടുദിവസത്തേക്ക് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ പാലാ കോടതിയില്‍ ഹാജരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 3:38 PM IST


