ഇന്ന് ഉച്ചയോടെയാണ് കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍ അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുക്കാരുടെ നേത്യത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി . എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ എത്തി കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
advertisement
Also read-എസ്‌എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങിമരിച്ചു
തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്. ആദ്യമായാണ് ഇത്രേയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
