പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204 ആണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തിദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്.
advertisement
നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്എസ്കെ. 11 കോടി രൂപ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്‍റനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്.
Also Read- സ്കൂൾ തുറക്കൽ: KITE Victers വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിച്ചു
എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കൽ നാളെ
ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ (Schools in Kerala) ആദ്യഘട്ടമായി തിങ്കളാഴ്ച തുറക്കുന്നു. പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് നടക്കും. 1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് നാളെ സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ നവംബർ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും. ജി-സ്യൂട്ട് പ്ലാറ്റ്ഫോം വഴിയുള്ള ഓൺലൈൻ ക്ലാസിനായി എല്ലാ 10–ാം ക്ലാസ് വിദ്യാർഥികൾക്കും ലോഗിൻ വിലാസം നൽകിക്കഴിഞ്ഞു. നവംബർ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികൾക്കുകൂടി ലോഗിൻ ഐഡി നൽകും.
Also Read- JioPhone Next: ജിയോഫോൺ നെക്സ്റ്റ്: ഇന്ത്യക്കായി നിര്‍മിച്ച ബജറ്റ് ഫോൺ; വാട്സാപ്പിലും ഓർഡർ ചെയ്യാം
പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.