TRENDING:

കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട് മടങ്ങിയ പൊലീസ് ഓഫീസർ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Last Updated:

രണ്ടര വർഷം മുൻപ് പൊലീസ് സേനയിൽ പ്രവേശിച്ചയാളാണ് അഖിൽ

advertisement
തിരുവനന്തപുരം: തിരുവനന്തപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള സ്വദേശിയായ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രണ്ടര വർഷം മുൻപ് പൊലീസ് സേനയിൽ പ്രവേശിച്ചയാളാണ് അഖിൽ.
News18
News18
advertisement

വയനാട് സ്വദേശിനിയായ ഒരു യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ ഒരു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തി മൃതദേഹം കണ്ട ശേഷം അഖിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീട്ടിലെത്തിയ ശേഷം ക്യാംപിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഖിൽ പുറത്തിറങ്ങിയത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തി. മകൻ പെട്ടെന്ന് മടങ്ങിവന്നതിനെക്കുറിച്ച് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിന് വാട്സാപ്പിൽ ഒരു സന്ദേശം അയച്ചു. കാർ വാങ്ങിയ വിവരങ്ങളും പോസ്റ്റ് ഓഫിസിലുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള കണക്കുകളും സന്ദേശത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട് മടങ്ങിയ പൊലീസ് ഓഫീസർ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories