TRENDING:

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച

Last Updated:

ഏപ്രില്‍ എട്ടിന് നാമനിർദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു​. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഏപ്രില്‍ എട്ടിന് നാമനിർദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.

Also Read- ആയിരക്കണക്കിന് കൊടികളുമായി റോഡ് ഷോ; രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനിക്കൊപ്പം കെ.സുരേന്ദ്രൻ പത്രിക സമർപ്പിച്ചു

ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം-

തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസർഗോഡ് 13.

advertisement

ഏറ്റവുമധികം സ്ഥാനാർത്ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ് (22). ഏറ്റവും കുറവ് ആലത്തൂരിലും(8).

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് 252 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച
Open in App
Home
Video
Impact Shorts
Web Stories