ആയിരക്കണക്കിന് കൊടികളുമായി റോഡ് ഷോ; രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനിക്കൊപ്പം കെ.സുരേന്ദ്രൻ പത്രിക സമർപ്പിച്ചു

Last Updated:
റോഡ് ഷോയ്‌ക്കിടെ പ്രവർത്തകരെ സ്മൃതി ഇറാനി അഭിസംബോധന ചെയ്തു
1/6
 നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ എം പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

advertisement
2/6
 സ്മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് പ്രവർത്തകര്‍ അവർക്ക് നൽകിയത്. ആയിരക്കണക്കിന് കൊടികളോടെ പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ സ്വാഗതം ചെയ്തത്. പിന്നാലെ അമ്പും വില്ലും നൽകി. റോഡ് ഷോയ്‌ക്കിടെ ജനങ്ങളെ സ്മൃതി ഇറാനി അഭിസംബോധന ചെയ്യുകയും ചെയ്തു.

3/6
 രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ ഇൻഡി മുന്നണിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ തന്നെ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ ബിഡിജെഎസ് മത്സരിച്ച സീറ്റ് ഇത്തവണ ബിജെപി ഏറ്റെടുക്കുകയായിരുന്നു.

4/6
 2019ൽ അമേഠിയിൽ രാഹുലിനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ കുത്തക അവസാനിപ്പിച്ച സ്മൃതി ഇറാനി കെ സുരേന്ദ്രന്റെ പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നത് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി. സ്മൃതിയുടെ ഓരോ വാക്കും കൈയ്യടിയോടെയും ആവേശത്തോടെയുമാണ് ജനക്കൂട്ടം സ്വീകരിച്ചത്.

5/6
 രാഹുൽ ​ഗാന്ധിയെയും ഇൻഡി മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസം​ഗം. 'ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്, എന്താണിത്?' എന്ന് കോൺ​ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. 'രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇന്‍ഡി മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇൻഡി മുന്നണിക്ക് സ്വീകാര്യൻ അല്ലേ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലലോ? തമിഴ്‌നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് എല്ലാരും ഒരുമിച്ചാണ്. കേരളത്തിൽ എതിർമുഖത്താണ്. മുസ്‌ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു'. സ്മൃതി ഇറാനി പറഞ്ഞു.

6/6
 കരുവന്നൂർ, കണ്ടല, മലപ്പുറം, പുൽപ്പള്ളി ബാങ്ക് തട്ടിപ്പുകൾ സിപിഎമ്മും സിപിഐയും മുസ്ലിം ലീഗും ചേർന്നുള്ള കൊള്ളകളാണ്. വയനാട്ടിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ ഡൽഹിയിൽ സൗഹൃദത്തിലും കേരളത്തിൽ പോരാട്ടത്തിലുമാണെന്നും സ്മൃതി കുറ്റപ്പെടുത്തി.

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement