TRENDING:

മലപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു

Last Updated:

അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം

advertisement
മലപ്പുറം അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയിൽപ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് - വെള്ളേരി മൂത്തേനിൽ കുറ്റിപ്പറവൻ ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10ന് കുട്ടിയുടെ അമ്മ വെള്ളേരിയിൽ ലബീബയുടെ വീട്ടിലാണ് അപകടം ഉണ്ടായത്.
മുഹമ്മദ് ഹനാൻ
മുഹമ്മദ് ഹനാൻ
advertisement

പിന്നിൽ ചരക്ക് കയറ്റുന്ന ജീപ്പ് തലയിലൂടെ കയറിയാണ് മരണം. അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം.

സാരമായി പരിക്കേറ്റ കുട്ടിയെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപാണ് ലബീബയും കുഞ്ഞും വെള്ളേരിയിലെ വീട്ടിലേക്ക് വിരുന്ന് വന്നത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഊർങ്ങാട്ടിരി മൂർക്കനാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a heart-wrenching accident at Areekode, Malappuram, a three-year-old boy lost his life after being accidentally run over by a vehicle driven by his own grandfather. The incident occurred while the child was playing in the courtyard of his maternal home. The deceased has been identified as Muhammed Hanan, the son of Mundodan Afeef and Labeeba.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു
Open in App
Home
Video
Impact Shorts
Web Stories