വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്, അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. ഇവിടുത്തെ വിറക് പുരക്കാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് ഫാക്ടറിയിലെ ജീവനക്കാരും, നാട്ടുകാരും, മണ്ണാർക്കാട് അഗ്നിശമന സേനയും ചേർന്ന് തീയണക്കാൻ ശ്രമിച്ചു. ഇതിനിടെ വിറകുപുരക്ക് സമീപത്തുണ്ടായിരുന്ന ഓയിൽ ടാങ്കിൽ തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർക്കാണ് ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റത്. 6 അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ട്രയൽ റൺ നടത്തുമ്പോൾ, ടാങ്കിൽ നിന്നും ഓയിൽ ചേർന്നതാണ് തീ ടാങ്കിലേക്ക് പടരാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
advertisement
സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ
ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്ഐ ക്ലാപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നിന്നു മുരുകനെ മാറ്റി നിർത്തിയതായി സംഘട നേതൃത്വം പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകൻ പങ്കെടുത്തിരുന്നതായി ചിലർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഡി വൈഎഫ്ഐക്കു വേണ്ടി സജീവമായി ഇടപെട്ടിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Also Read-പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ
അതേസമയം നിലവിൽ ഇയാൾക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഓച്ചിറ പൊലീസ് ഇൻപെക്ടർ സി. വിനോദ് , എസ്ഐ മാരായ എൽ. നിയാസ് , റോബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , സജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
