രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്തുനിന്നും ഒരാൾ ഇരുചക്രവാഹനത്തിൽ എത്തുകയും വീടിന് സമീപത്തായി നിർത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയും ചെയ്യുന്നത് സമീപത്തെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു.
അൽപസമയത്തിനകം ഇയാൾ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡിൽ നിന്നും 60 മീറ്റർ മാറിയുള്ള വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പൊലീസും വ്യാപകമായ തിരച്ചില്‍ നടത്തി.
advertisement
രണ്ട് മണിക്കൂറിന് ശേഷം 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ചാണ് കുട്ടിയെ പൊതുപ്രവര്ത്തകന് കൂടിയായ ജോസ് പാലയാണ കാണുന്നത്. പോലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. മാമന്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പിതാവിന്റെ പരാതിയിൽ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നീല സ്കൂട്ടറില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയതായി സൂചന ലഭിച്ചിരുന്നു. വാഹന നമ്പറും ആളെയും തിരിച്ചറിയാൻ സാധിച്ചില്ല. അന്വേഷണത്തിനായി മാനന്തവാടി ഡിവൈ എസ് പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിൽ മാനന്തവാടി, വെള്ളമുണ്ട സി ഐ മാരായ പി റഫീഖ്, ബിജു ആൻറണി എന്നിവരടങ്ങിയ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Summary: Panic gripped Mananthavady, Wayanad, after a four-year-old girl named Gianna was abducted from her courtyard on Saturday night. CCTV footage showed an unidentified individual arriving on a scooter and picking up the child while she was playing. Following an intense two-hour search by the police and locals, the girl was found abandoned on the roadside at Kakkadavu, Taruvana. While the child is safe, the police have launched a high-level investigation to identify the kidnapper and uncover the motive behind the incident.
