ഉച്ചയോടുകൂടി പണമിടപാട് നടത്താനായി ബാങ്കിലേക്ക് എത്തിയ യുവതി തിരിച്ചു ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്.
പുറത്തേക്ക് ഇറങ്ങവേ യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പാവൂർ പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊലീസെത്തി ബാങ്ക് പൂട്ടിച്ചു.
TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
advertisement
യുവതി ബാങ്കിലേക്ക് പ്രവേശിച്ചപ്പോൾ ചില്ലു വാതിൽ തുറന്നു കിടക്കുകയായിരുന്നു. തിരിച്ചിറങ്ങിയപ്പോൾ വാതിൽ അടഞ്ഞു കിടന്നത് ശ്രദ്ധിക്കാത്തത് ആകാം അപകട കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.