TRENDING:

'മൂത്രപ്പിഴ'; തൃശൂരില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി 500 രൂപ പിഴ

Last Updated:

ടോയ്ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് പ്രതിപക്ഷ വിമര്‍ശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി 500 രൂപ പിഴ നല്‍കണം.  കോര്‍പ്പറേഷനെ സീറോ വേസ്റ്റിലേക്കുയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
advertisement

Also read-കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് ഇല്ല; സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

സ്വരാജ് റൗണ്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ടോയ്ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തീരുമാനം സ്വാഗതം ചെയ്യുമ്പോഴും നഗരത്തില്‍ എത്ര മൂത്രപ്പുരകളുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. ശക്തന്‍, വടക്കേ സ്റ്റാന്‍റ്, കെഎസ്ആര്‍ടിസി, കോര്‍പ്പറേശഷന്‍ പരിസരങ്ങളില്‍ മാത്രമാണ് ടൊയ്ലറ്റ് സംവിധാനമുള്ളത്.

Also read- K Fone| ‘ചൈനീസ് കേബിൾ വാങ്ങിയത് അസ്വാഭാവികം, ബന്ധപ്പെട്ടവർ വിശദീകരിക്കണം’: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വരാജ് റൗണ്ടിലെത്തുന്നവര്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സൗകര്യമില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നെന്നാണ് മേയര്‍ പറയുന്നത്. ശുചിമുറികളൊരുക്കാതെ പിഴയീടാക്കാനുള്ള തീരുമാനം വിമര്‍ശിക്കപ്പെടുമ്പോഴും പിഴയുമായി മുന്നോട്ട് പോവുകയാണ് കോര്‍പ്പറേഷന്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂത്രപ്പിഴ'; തൃശൂരില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി 500 രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories