K Fone| 'ചൈനീസ് കേബിൾ വാങ്ങിയത് അസ്വാഭാവികം, ബന്ധപ്പെട്ടവർ വിശദീകരിക്കണം': കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Last Updated:

ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയതെന്ന് മന്ത്രി ചോദിച്ചു

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കേരളത്തിലെ കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത്. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, കെ ഫോണിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ- ഫോണ്‍ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കെ- ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ആരായിരുന്നു കെ ഫോൺ ചെയർമാൻ എന്ന് ചോദിച്ച സ്വപ്ന സുരേഷ്, വിനോദ്, വി എസ് ശിവകുമാറിന്റെ ബന്ധുവെന്നും ആരോപിച്ചു. തന്റെ മുൻ ഭർത്താവും കെ ഫോണിന് വേണ്ടി ജോലി ചെയ്തെന്ന് സ്വപ്ന പറയുന്നു. ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Fone| 'ചൈനീസ് കേബിൾ വാങ്ങിയത് അസ്വാഭാവികം, ബന്ധപ്പെട്ടവർ വിശദീകരിക്കണം': കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement