TRENDING:

ഹർത്താൽ അക്രമികൾ തകർത്തത് 59 കെഎസ്ആർടിസി ബസുകൾ; പരിക്കേറ്റത് 11 ജീവനക്കാർക്ക്

Last Updated:

മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറിൽ 11 ജീവനക്കാർക്ക് പരിക്കേറ്റു. 59 ബസുകൾക്ക് കേടുപാടുകളുണ്ടായി. ഇതിൽ ഒരെണ്ണം ലോ ഫ്ലോർ എ സി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
advertisement

ബസുകൾ തകർത്തതിലൂടെ  40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.

Also Read- കണ്ണൂരിൽ പെട്രോൾ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ പിടിയിൽ; നാലു പേർ ഓടി രക്ഷപ്പെട്ടു

ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെഎസ്ആര്‍ടിസി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

advertisement

Also Read മലപ്പുറത്ത് 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു

സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.

Also Read- 'ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്ന് മനസ്സിലാക്കുക'; അഭ്യർഥനയുമായി KSRTC

advertisement

സമരക്കരുത്ത് ആനവണ്ടിയോട് കാണിക്കരുതേയെന്ന് അപേക്ഷിച്ച് കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റ്

ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ഇരയാകുന്നത് കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരുമാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി അധികൃതർ രം​ഗത്തെത്തി. കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

കെ എസ് ആർ ടി സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അരുതേ ...

advertisement

ഞങ്ങളോട് ...

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...

പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...

ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താൽ അക്രമികൾ തകർത്തത് 59 കെഎസ്ആർടിസി ബസുകൾ; പരിക്കേറ്റത് 11 ജീവനക്കാർക്ക്
Open in App
Home
Video
Impact Shorts
Web Stories