'ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്ന് മനസ്സിലാക്കുക'; അഭ്യർഥനയുമായി KSRTC
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കണമെന്ന് കെഎസ്ആർടിസി അഭ്യർഥിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്ന് മനസിലാക്കണമെന്ന് കെഎസ്ആർടിസി പോസ്റ്റിൽ പറയുന്നു. സമരക്കാർ തകർക്കുന്നത് സാധരണക്കാരന്റെ സഞ്ചാര മാർഗത്തെയാണെന്ന് പോസ്റ്റിൽ പറയുന്നു. സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കണമെന്ന് കെഎസ്ആർടിസി അഭ്യർഥിക്കുകയും ചെയ്യുന്നു.
advertisement
കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അരുതേ ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് . പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്. ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക.
advertisement
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2022 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്ന് മനസ്സിലാക്കുക'; അഭ്യർഥനയുമായി KSRTC