സ്കൂൾ കഴിഞ്ഞ് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ. അമിതവേഗത്തിൽ ഒരു വളവ് തിരിയുന്നതിനിടെയാണ് പിൻസീറ്റിലിരുന്ന ആരാധ്യ റോഡിലേക്ക് തെറിച്ചുവീണത്. എന്നാൽ കുട്ടി വീണ വിവരം ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ചുപോയി. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റോഡിൽ വീണ കുട്ടിയെ നാട്ടുകാരാണ് ഓടിയെത്തി രക്ഷപ്പെടുത്തിയത്.
അപകടത്തിൽ ആരാധ്യയുടെ കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാഗത്തുനിന്ന് വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് രക്ഷിതാക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
advertisement
ചെറിയ കുട്ടികളുമായി പോകുമ്പോൾ പാലിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ഡ്രൈവർ സ്വീകരിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ അമിതവേഗത്തിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
