കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017 നവംബറിലാണ് പ്രസവത്തിനായി യുവതി എത്തിയത്. പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങൾ യുവതിയെ അലട്ടിയിരുന്നു. തുടർന്ന് നടത്തിയ സിടി സ്കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
Also Read- ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെ ശസ്ത്രക്രിയവഴി 11സെ മീ നീളമുള്ള കത്രിക പുറത്തെടുക്കുകയാണ് ചെയ്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു.
advertisement
കുറ്റക്കാരായവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, ഉപകരണങ്ങൾ എടുക്കുകയും വെക്കുകയും ചെയ്യുമ്പോഴുള്ള കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്കു കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
അന്വേഷിച്ച് കർശന നടപടി: മന്ത്രി വീണാ ജോർജ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
