ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം

Last Updated:
പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. പരിക്കേറ്റ ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
1/6
 തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് സമീപത്ത് നിന്ന യുവാവിന് ദാരുണാന്ത്യം. പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. പരിക്കേറ്റ ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

advertisement
2/6
 . ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം ആണ് അപകടം സംഭവിച്ചത്. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി റോഡരികിൽ നിർത്തിയ ഇരുചക്ര വാഹനത്തിനു സമീപം നിൽക്കുക ആയിരുന്നു ഷിബുവും മകളും.

3/6
 രോഗിയുമായി കട്ടപ്പനയിലേയ്ക്ക് പോയ ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. എന്നാൽ, അപകടസമയം ആംബുലൻസ് ഡ്രൈവർ ആയിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

4/6
 ആംബുലൻസിലെ പുരുഷ നഴ്‌സായ 22 കാരനായ അമലാണ് അപകട സമയം വാഹനം ഓടിച്ചിരുന്നത്. ആംബുലൻസ് ഡ്രൈവറായ വിനീത് യാത്രാക്ഷീണം മൂലം ആ സമയം ഉറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

5/6
 ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

6/6
 ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ളതാണ് ആംബുലൻസ്.

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement