TRENDING:

പുല്ലരിയാൻ പോയയാളെ പുഴയിൽ കാണാതായി; അജ്ഞാതജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് സംശയം

Last Updated:

അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായോ എന്നും സംശയിക്കുന്നുണ്ട്. പ്രദേശത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുൽത്താൻ ബത്തേരി: പശുവിന് പുല്ലരിയാൻ പോയ ആളെ പുഴയിൽ കാണാതായി. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കൽ സുരേന്ദ്രൻ (59) എന്നയാളെ ആണ് പുഴയിൽ കാണാതായത്. കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ കുണ്ടു വയൽപുഴയിലാണ് സുരേന്ദ്രനെ കാണാതായത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊലീസും എൻ ഡി ആർ എഫ് സംഘവും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പുഴയിൽ കാണാതായി
പുഴയിൽ കാണാതായി
advertisement

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതാകുകയായിരുന്നു. അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായോ എന്നും സംശയിക്കുന്നുണ്ട്. പ്രദേശത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പുഴയോരത്തേക്ക് ഏതോ അജ്ഞാതജീവി സുരേന്ദ്രനെ വലിച്ചിഴച്ച്‌ കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് പുല്ലിലൂടെ വലിച്ച്‌ കൊണ്ടുപോയ പാടുകളുണ്ട്. സുല്‍ത്താൻ ബത്തേരിയില്‍നിന്ന് ഫയര്‍ഫോഴ്സ്, എൻ.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Also Read- കോഴിക്കോട് മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; സ്ഫോടനത്തിൽ യന്ത്രവും വസ്ത്രങ്ങളും ചിതറിത്തെറിച്ചു

advertisement

സുരേന്ദ്രനെ കൊണ്ട് പോയത് മുതലയാണെന്നും സംശയിക്കുന്നുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. സംഭവത്തെ തുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ താത്ക്കാലികമായി അടച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുല്ലരിയാൻ പോയയാളെ പുഴയിൽ കാണാതായി; അജ്ഞാതജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories