കോഴിക്കോട് മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; സ്ഫോടനത്തിൽ യന്ത്രവും വസ്ത്രങ്ങളും ചിതറിത്തെറിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വയറിൽ എലി കരണ്ട് ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്
കോഴിക്കോട്: പ്രവർത്തിച്ചു കൊണ്ടിരിക്കെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.30 ഓടെയായിരുന്നു അപകടം. 4 വർഷം പഴക്കമുള്ള സെമി ഓട്ടമാറ്റിക് വാഷിങ് മെഷിനാണ് പൊട്ടിത്തെറിച്ചത്.
Also Read- കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി ജീവനുവേണ്ടി പിടഞ്ഞ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്
അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. വയറിൽ എലി കരണ്ട് ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വാഷിങ് മെഷീൻ കമ്പനിയെ ബന്ധപ്പെടുമെന്ന് വീട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
July 25, 2023 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; സ്ഫോടനത്തിൽ യന്ത്രവും വസ്ത്രങ്ങളും ചിതറിത്തെറിച്ചു