തലയിൽ മിൽമയുടെ ചിഹ്നവുമായാണ് ഈ പശുക്കുട്ടി ജനിച്ചത്. തവിട്ടു നിറമാണ് പശുക്കുട്ടിക്ക്. പശുക്കുട്ടിയുടെ നെറ്റിയിലെ വെള്ള നിറത്തിലുള്ള രോമങ്ങൾ മിൽമയുടെ ചിഹ്നത്തിലാണ് ഉള്ളത്. പശുക്കുട്ടി ജനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ജോസഫ് തോമസും കുടുംബവും ഇക്കാര്യം ശ്രദ്ധിച്ചത്. പശുക്കുട്ടിക്ക് ഏതായാലും മിൽമ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്.
You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ് [NEWS] Lottery | ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി [NEWS]
advertisement
വീട്ടുകാരും നാട്ടുകാരും അത്ഭുതത്തോടെയാണ് പശുക്കുട്ടിയെ കണ്ടത്. മിൽമയുടെ സ്വന്തം മിൽമയുടെ ചിത്രം മലബാർ മിൽമയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചെറു കുറിപ്പോടെയാണ് മലബാർ മിൽമ, മിൽമയെന്ന പശുക്കുട്ടിയുടെ ചിത്രം പങ്കുവച്ചത്. 'മിൽമ എന്നിൽ എന്നുമുണ്ട്' എന്നായിരുന്നു പശുക്കുട്ടിയുടെ ചിത്രത്തിന് മലബാർ മിൽമ നൽകിയ കാപ്ഷൻ.
പശുക്കുട്ടിയുടെ ചിത്രത്തിനൊപ്പം മിൽമ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
'നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫാം നടത്തുന്ന ഇദ്ദേഹത്തിന്റെ പശുക്കുട്ടിയുടെ തലയിൽ മിൽമയുടെ ചിഹ്നമുളളത് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കയാണ്. പശുക്കുട്ടിക്ക് മിൽമ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.'
ഏതായാലും ഈ കുറിപ്പിനും ചിത്രത്തിനും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. 'മിൽമയിലെ നൻമ ഭഗവാൻ കാണുന്നു' എന്നായിരുന്നു ഒരു കമന്റ്. ഇതിനിടയിൽ മിൽമ നൽകുന്നത് ഒറിജിനൽ മിൽക് തന്നെയാണോ എന്ന് കുറേപേർ ചോദിക്കുന്നുണ്ട്. അതിന്, 'പാലിൽ പാൽപൊടി എന്തിന് ചേർക്കുന്നു' എന്ന മിൽമയുടെ തന്നെ വീഡിയോയാണ് മറുപടിയായി ചേർത്തിരിക്കുന്നത്.
