• HOME
 • »
 • NEWS
 • »
 • film
 • »
 • Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ്

Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ്

സാധാരണ ഒരു സിനിമയിൽ ഇന്റർവെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റർവെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീൽ നിലനിർത്തുന്നതിൽ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്.

ഋഷിരാജ് സിംഗ്, അജു വർഗീസ്

ഋഷിരാജ് സിംഗ്, അജു വർഗീസ്

 • News18
 • Last Updated :
 • Share this:
  കഴിഞ്ഞദിവസമാണ് അരുൺ ചന്തു സംവിധാനം ചെയ്ത സാജൻ ബേക്കറി തിയറ്ററുകളിൽ എത്തിയത്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഋഷിരാജ് സിംഗ് ഐ പി എസ്. ഏതായാലും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് അജു വർഗീസ്.

  അജു വർഗീസ് സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. അജു വർഗീസ് കുറിച്ചത് ഇങ്ങനെ,

  'ബഹുമാനപ്പെട്ട ഋഷിരാജ്‌ സിംഗ് സർ, സാജൻ ബേക്കറിയെ കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ ഞങ്ങൾ അത്രയേറെ വിലമതിക്കുന്നു. നന്ദി സർ... അദ്ദേഹത്തിന്റെ വാക്കുകൾ....

  ഋഷിരാജ് സിംഗ് സാജൻ ബേക്കറിയെക്കുറിച്ച് കുറിച്ചത്,

  'കാലം മാറി പുതിയ കാലത്തിനനുസരിച്ച് സിനിമയിൽ കാണിക്കാൻ ഒരുപാട് വെറൈറ്റി വിഷയങ്ങളും വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ പുതിയ കഥാപാത്രങ്ങളും വരികയാണ്, പക്ഷേ നാം വർഷങ്ങളായി കണ്ടുവളർന്ന കഥാപാത്രങ്ങൾ പല ഭാഷകളിലും ഇല്ലാതാകുന്നു. സഹോദരൻ, ഓപ്പോൾ, വയസ്സായ അച്ഛൻ, അമ്മ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ഇപ്പോഴത്തെ സിനിമകളിൽ വലിയ പ്രാധാന്യം ഇല്ലാതെയാണ് കാണിക്കുന്നത്. മോഹൻലാലിന്റെ 'ബാലേട്ടൻ', മമ്മൂട്ടിയുടെ 'വാത്സല്യം', പത്മരാജൻ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നല്ല ദിവസം' മുതലായവയെ പോലുള്ള സിനിമകൾ കാണാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാൻ. 'സാജൻ ബേക്കറിയിൽ' പഴയകാലങ്ങളിൽ പോലെ സഹോദരി സഹോദരന്മാർ തമ്മിലുള്ള ബന്ധം കാണിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം നന്നായിട്ട് നടന്നിട്ടുണ്ട്.

  അച്ഛന്റെ ബേക്കറി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി സഹോദരി സഹോദരന്മാർ തമ്മിലുള്ള മത്സരമാണ് ഈ സിനിമയിലെ പ്രമേയം. സഹോദരീ സഹോദരന്മാരായി അജു വർഗീസും ലെനയും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഒരു സ്ത്രീയുടെ വിവാഹശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതും, വിവാഹ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങളും മറ്റും വ്യത്യസ്തമായ ഒരു രീതിയിൽ ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്.

  സഹ നടീനടന്മാർ ആയിരുന്ന അജു വർഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിക്കുകയാണ് ഉണ്ടായത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള അജുവർഗീസ് അഭിനയമല്ല ഈ സിനിമയിൽ, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയിൽ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാൽ മനസ്സിലാകും. തന്റെ ആദ്യസിനിമയായ 'സ്നേഹ'ത്തിൽ തുടങ്ങി, മലയാളസിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു.

  ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം കാണുന്നത്. ഈ സഹോദരങ്ങളുടെ അമ്മാവന്റെ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്.

  സാധാരണയിൽ നിന്നും വ്യത്യസ്തമായി നല്ലൊരു സിനിമ ചെയ്യാൻ സംവിധായകൻ അരുൺ ചന്തുവിനായി. നാം എല്ലാവരും ബൺ കഴിക്കാറുണ്ട് എന്നാൽ ജാഫർ ഇടുക്കി ഈ സിനിമയിൽ ക്രീം ബൺ കഴിക്കുന്ന രംഗം വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

  രഞ്ജിതാ മേനോൻ, ഗ്രേസ് ആന്റണി, ഭഗത്, ജയൻ ചേർത്തല, രമേശ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങൾ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട്.

  ദൃശ്യം സിനിമയിൽ തൊടുപുഴയുടെ സൗന്ദര്യം പകർത്തിയത് പോലെ, സാജൻ ബേക്കറിയും റാന്നി ടൗണും മനോഹരമായി ഒപ്പിയെടുക്കാൻ ക്യമാറാമാൻ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്.

  സാധാരണ ഒരു സിനിമയിൽ ഇന്റർവെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റർവെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീൽ നിലനിർത്തുന്നതിൽ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്.

  ഈ സിനിമയുടെ എല്ലാ രംഗങ്ങളും ആസ്വദിക്കുന്നതിനായി എല്ലാവരും കുടുംബസമേതം തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് 'സാജൻ ബേക്കറി Since 1962'  അരുണ്‍ ചന്തുവാണ് 'സാജന്‍ ബേക്കറി'യുടെ സംവിധാനം. സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ് നിർവ്വഹിക്കുന്നത്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ്‌ മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രം തീയേറ്ററുകളിലേക്കെത്തുന്നതിന് മുന്നോടിയായി അജു വർഗ്ഗീസ് പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ്.

  വേറിട്ട പ്രൊമോഷനിലൂടെയാണ് ഇത്തവണ അജു തൻ്റെ ചിത്രത്തെ കുറിച്ചുള്ള പ്രചരണപരിപാടികൾ നടത്തുന്നത്. 1.59 മില്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലായ ഫിഷിങ് ഫ്രീക്ക്സിൽ പ്രത്യക്ഷപ്പെട്ടാണ് അജു വർഗ്ഗീസ് തന്റെ പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുക്കാൽ മണിക്കൂറാണ് അജു വർഗ്ഗീസ് ഇതിനായി മാറ്റിവെച്ചത്. വീഡിയോയുടെ ഭാഗമായ അജു വർഗ്ഗീസ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും വീഡിയോയിലുണ്ട്.

  ‘ലവ് ആക് ഷൻ ഡ്രാമ’യ്ക്കു ശേഷം ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റേയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്‍റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സാജൻ ബേക്കറി. റാന്നിയിലെ ഒരു ബേക്കറിയും അതിന്‍റെ നടത്തിപ്പുകാരും അവരുടെ ജീവിതവുമൊക്കെ പ്രമേയമാക്കിയുള്ളതാണ് സിനിമ. അനു എലിസബത്ത് ജോസാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് പാട്ടുകള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത്.
  Published by:Joys Joy
  First published: