News18 MalayalamNews18 Malayalam
|
news18
Updated: February 16, 2021, 5:06 PM IST
lotterty
- News18
- Last Updated:
February 16, 2021, 5:06 PM IST
തായ് വാൻ: ലോട്ടറി അടിക്കുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. കാരണം, പണം മുടക്കി ഓരോ ലോട്ടറിയും എടുക്കുന്നത് ഒരു ഭാഗ്യ പരീക്ഷണമാണ്. ചിലർക്ക് ആദ്യത്തെ ഭാഗ്യ പരീക്ഷണം തന്നെ വിജയകരമാകാറുണ്ട്. എന്നാൽ, ചിലർക്ക് എത്ര പണം മുടക്കിയാലും ഭാഗ്യം കടാക്ഷിക്കാറില്ല. എന്നാൽ, ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചാലോ?
അത്തരമൊരു ഭാഗ്യം ഭർത്താവിനും ഭാര്യയ്ക്കും ഒരുമിച്ച് വന്നാലോ? ഭാഗ്യദേവത മനസ് അറിഞ്ഞ് കടാക്ഷിച്ചിരിക്കുന്നത് തായ് വാനിൽ നിന്നുള്ള ദമ്പതികളെയാണ്. ആദ്യം അടിച്ചത് $35,689 ന്റെ ഭാഗ്യം ആയിരുന്നു. ഏകദേശം, 25 ലക്ഷം രൂപ. തൊട്ടു പിന്നാലെ, $3,569 ന്റെ ലോട്ടറി അടിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ ലോട്ടറി.
You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]
ഭാര്യയും ഭർത്താവും സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് തങ്ങളുടെ ഭാഗ്യ പരീക്ഷണം നടത്തിയത്. ഏതായാലും ആദ്യത്തെ സ്ക്രാച്ച് ഓഫ് ലോട്ടറിയിൽ $35,689 രൂപയുടെ സമ്മാനം ലഭിച്ചപ്പോൾ അടുത്ത ഒരു സ്ക്രാച്ച് ലോട്ടറി കൂടി പരീക്ഷിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഏതായാലും ഈ പരീക്ഷണം വെറുതെ ആയില്ല. രണ്ടാമത്തെ സ്ക്രാച്ച് ലോട്ടറി പരീക്ഷണത്തിൽ രണ്ടു ലക്ഷത്തോളം രൂപയും അടിച്ചു.
അമ്പതുകളിൽ എത്തി നിൽക്കുന്ന ഭാര്യയ്ക്കും ഭർത്താവിനും ആണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചിരിക്കുന്നത്. തായ് വാൻ ലോട്ടറി കോർപ്പറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. 20 മില്യൺ ഡോളർ സൂപ്പർ റെഡ് എൻവലപ്പ് സ്ക്രാച്ച്-ഓഫ് ടിക്കറ്റുകളിൽ മൂന്നെണ്ണം തായ്നാനിലെ ഒരു സ്റ്റോറിൽ നിന്ന് വാങ്ങുകയായിരുന്നു.
ആദ്യം ദമ്പതികൾ വിചാരിച്ചത് തങ്ങൾക്ക് ഒരു ചെറിയ സമ്മാനം അടിച്ചിരുന്നുവെന്നാണ്. എന്നാൽ, പിന്നീട് ടിക്കറ്റ് സ്റ്റോറിലേക്ക് എത്തിച്ചപ്പോൾ സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് 35,689 ഡോളറിന്റെ ജാക്ക് പോട്ട് അടിച്ചിട്ടുണ്ടെന്ന് മനസിലായത്.
ഏതായാലും സമ്മാനം അടിച്ചതിനു പിന്നാലെ ഒന്നു കൂടി ഭാഗ്യം പരീക്ഷിക്കാൻ ദമ്പതികൾ തീരുമാനിക്കുക ആയിരുന്നു. ഇതിനെ തുടർന്ന് രണ്ട് ടിക്കറ്റുകൾ കൂടി ദമ്പതികൾ വാങ്ങി. അതിൽ ഒരെണ്ണം സ്ക്രാച്ച് ചെയ്തപ്പോൾ ആണ് വീണ്ടും രണ്ട് ലക്ഷം രൂപയോട് അടുത്ത് തുകയുടെ സമ്മാനമാണെന്ന് അറിഞ്ഞത്. ഏതായാലും ഇരട്ടി ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ.
Published by:
Joys Joy
First published:
February 16, 2021, 5:06 PM IST