ഒരു ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ സന്ധ്യയോടെ വീട്ടിലേക്ക് എത്തി ഗേറ്റു തുറന്നു അകത്തേക്ക് കടക്കുമ്പോഴാണ് റീനയ്ക്കു പാമ്പുകടിയേറ്റത്. അറിയാതെ ചവിട്ടിയതോടെ പാമ്പ് റീനയുടെ കാലിൽ ചുറ്റുകയും ആഞ്ഞു കൊത്തുകയുമായിരുന്നു. ഉടൻ തന്നെ കാൽ ശക്തമായി കുടഞ്ഞു പാമ്പിനെ വേർപെടുത്തി.
Also Read- '1500 രൂപ ഇല്ലെങ്കിൽ പാമ്പിനെ നിങ്ങൾ എടുത്തോ'; കാശ് കിട്ടാത്ത പാമ്പുപിടുത്തക്കാരന്‍ ചെയ്തത്
ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ റീനയെ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ബോധരഹിതയായ റീനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉഗ്ര വിഷമുള്ള ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് റീനയെ കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സമയത്തുതന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ അറിയിച്ചു.
advertisement
റീന അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകയാണ് റീന. നാവായിക്കുളം സഹകരണ ബാങ്കിൽ അറ്റൻഡർ ആയിരുന്നു റീന. ബാങ്ക് ജോലി രാജിവെച്ചശേഷമാണ് റീന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
