TRENDING:

കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

Last Updated:

സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോന്നാട് ബീച്ചിന് സമീപം കാറിനു തീപിടിച്ച് അപകടം. ഓടുന്ന കാറീനാണ് തീ പിടിച്ചത്. അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ 12.15നാണ് സംഭവം. കാറിന് തീ പിടിച്ചത് ശ്രദ്ധയിൽ പെട്ട ട്രാഫിക് പോലീസ് വാഹനത്തെ പിന്തുടർന്നു വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു
advertisement

എന്നാൽ റോഡിന്റെ സൈഡ് ചേർന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു
Open in App
Home
Video
Impact Shorts
Web Stories