നാട്ടുകാരിൽ ഭീതി പടർത്തിയ പോത്തിനെ പിടികൂടാൻ ബുധൻ രാവിലെ 7 മണി മുതൽ ശ്രമം ആരംഭിച്ചതാണ്. സംഭവത്തിൽ ടെക്നോസിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റാത്ത വിധത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു വനം മന്ത്രി ശശീന്ദ്രന്റെ നിർദ്ദേശം.
ALSO READ: തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച 'ബാഹുബലി' ഒടുവിൽ മയക്കുവെടിയിൽ വീണു
അതിനിടെ മനുഷ്യരെ കണ്ട് വിരണ്ട പോത്ത് ഓടി കാട്ടിലേക്ക് പോകുന്ന സഞ്ചാര പാതയിൽ എത്തിയിരുന്നു. തിരികെ പോകുന്നു എന്ന തോന്നൽ ഉണ്ടായപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. അക്രമ സ്വഭാവം ഒന്നും കാണിക്കുന്നില്ലെന്നും വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയതുകൊണ്ടാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.
advertisement
അതേസമയം ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് മയക്കുവെടിവെച്ചത്. മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ വെടിയുതിർത്തത്. വെടികൊണ്ട പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും.